ദൈവത്തെ ഒാർത്ത് ജോലി ചെയ്യൂ -എം.പിമാരോട് രാഷ്ട്രപതി
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വിഷയത്തിൽ പാർലമെന്‍റ് നടപടികൾ തടസപ്പെടുത്തുന്നതിനെ വിമർശിച്ച് രാഷ്ട്രപതി പ്രണബ് മൂഖർജി. ദൈവത്തെയോർത്ത് പാർലമെന്‍റ് നടപടികൾ തടസപ്പെടുത്താതെ ജോലി ചെയ്യുവെന്ന് അദ്ദേഹം വിമർശിച്ചു. ഡിഫൻസ് എസ്റ്റേറ്റ് ഡേ പരിപാടിയിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷം ഭൂരിപക്ഷത്തെ നിശബ്ദരാക്കുകയാണ്. എല്ലാ പാർട്ടിയിലേയും മുതിർന്ന നേതാക്കൾ പാർലമെന്‍റിൽ ഇരിക്കുന്നുണ്ട്. എന്നാൽ കുറച്ച് പേർ ബഹളം വെച്ച് സഭ തടസപ്പെടുത്തുകയാണ്. ചർച്ച, സംവാദം, തീരുമാനം എന്നിവയാണ് പാർലമെന്‍റിൽനിന്ന് ഉണ്ടാകേണ്ടതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
സഭാ നടപടികൾ തടസപ്പെടുത്തുന്നത് പാർലമെന്‍ററി സംവിധാനത്തിൽ അംഗീകരിക്കാനാവാത്തതാണ്. തങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കാനാണ് ജനങ്ങൾ പ്രതിനിധികളെ പറഞ്ഞയക്കുന്നത്. സഭയിൽ ധർണ നടത്താനും കുഴപ്പമുണ്ടാക്കാനല്ലെന്നും പ്രസിഡന്‍റ് ഒാർമിപ്പിച്ചു. പ്രകടനം നടത്താൻ വേറെ സ്ഥലം തെരഞ്ഞെടുക്കേണ്ടതാണ്. എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നമുക്ക് സ്വതന്ത്യമായി സംസാരിക്കാനുള്ള അവസരമുണ്ട്. ഒരു കോടതിയും അതിൽ ഇടപെടില്ല. എന്നാൽ ഈ സ്വാതന്ത്യം ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.