'എല്ലാവർക്കും അവസരം നൽകുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനം'; വിടവാങ്ങൽ പ്രസംഗത്തിൽ രാംനാഥ് കോവിന്ദ്
text_fieldsന്യൂഡൽഹി: എല്ലാവർക്കും അവസരം നൽകുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ കൈവിടരുത്. നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിൻറെ ഭാവി സുരക്ഷിതമാണെന്നും വിടവാങ്ങൽ പ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങൾ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി. എല്ലാ വിഭാഗങ്ങളിൽ നിന്നും സഹകരണം ലഭിച്ചു. പ്രവാസി ഇന്ത്യാക്കാരുടെ സ്നേഹവും ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വേരുകളോട് ചേർന്ന് നിൽക്കണമെന്ന് ഏവരോടും അഭ്യർഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വർഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിൻറെ നേട്ടങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ്. ജനാധിപത്യത്തിൻറെ രൂപരേഖ തയാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജനങ്ങൾക്കും ഒരു പോലെ അസരങ്ങളും വികസനവും നൽകാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നൽകുന്ന നയം തുടരണം. ഗാന്ധിജിയുടെ തത്വങ്ങളാണ് തന്നെ നയിച്ചത്. ഗാന്ധിയൻ തത്വങ്ങൾ ഓർക്കാൻ ഏവരും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.