ഗ്രാമങ്ങളിൽ അതിവേഗ ഇന്‍റർനെറ്റ് സേവനം; നയം വികസനത്തിനെന്ന് രാഷ്ട്രപതി
text_fieldsന്യൂഡൽഹി: സ്വയംസഹായ സംഘങ്ങൾക്ക് കേന്ദ്രസർക്കാർ മുൻതൂക്കം നൽകുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പുതിയ ഇന്ത്യയുടെ നിർമാണത്തിന് 2018 നിർണായകമാണ്. കേന്ദ്രസർക്കാർ നയം വികസനത്തിനാണ്. രണ്ടര ലക്ഷം ഗ്രാമങ്ങളിൽ അതിവേഗ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളുടെ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാംനാഥ് കോവിന്ദ്.
2018 ഇന്ത്യയുടെ വർഷമാണ്. ഈ യാത്രയിൽ മുഴുവൻ അംഗങ്ങളും നിർണായക പങ്കു വഹിക്കുമെന്നാണ് കരുതുന്നതെന്ന് പ്രസംഗത്തിൽ രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാമ്പത്തിക, സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ബാബാ സാഹേബ് അംബേദ്കർ പറയാറുണ്ടായിരുന്നുവെന്നും രാഷ്ട്രപതി ഒാർമിപ്പിച്ചു.
മുത്തലാഖ് ബിൽ േകന്ദ്രസർക്കാർ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. മുസ്‌ലിം വനിതകളെ വിമോചിപ്പിക്കുന്നതിനുള്ള അവസരമാണ് കൈവിന്നിരിക്കുന്നത്. മുസ്‌ലിം വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നതെന്നും രാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി.
നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന്:
- കുട്ടികളിൽ സംരഭകത്വം വളർത്താൻ അടൽ ഇന്നേവഷൻ മിഷൻ
- 2.5 ലക്ഷം ഗ്രാമങ്ങളിൽ അതിവേഗ ഇൻറർനെറ്റ് സൗകര്യം
- കുറഞ്ഞ നിരക്കിൽ ചികിത്സാ സൗകര്യം
- 80 ലക്ഷം പേർക്ക് അടൽ പെൻഷൻ ലഭ്യമാക്കും
- മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിന് പ്രത്യേക കരുതൽ
- ഭാരത് മാല പദ്ധതിക്ക് 5.3 ലക്ഷം കോടി രുപ
- ജലസേചന സൗകര്യം വികസിപ്പിക്കും
- വിദ്യാഭ്യാസം ആധുനികവൽകരിക്കും
- 2022ൽ എല്ലാവർക്കും വീടെന്നതാണ് സർക്കാറിെൻറ ലക്ഷ്യം
- കായിക രംഗത്ത് ഇന്ത്യയെ ആഗോളതലത്തിലെത്തിക്കും
- അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും
- പാവപ്പെട്ടവർക്ക് ലഭിക്കുന്ന രീതിയിൽ ഇൻഷുറൻസ് സ്കീമുകൾ നടപ്പാക്കി
- ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവതി 26 ആഴ്ചയാക്കി പാർലമെൻറ് ബിൽ പാസാക്കി
- പ്രധാനമന്ത്രി ജൻ ഒൗഷധി കേന്ദ്രം വഴി 800തരം മരുന്നുകൾ ന്യായവിലയിൽ പാവപ്പെട്ടവരിൽ എത്തിച്ചു.
- രാജ്യത്താകമാനം 3000ത്തോളം ജൻ ഒൗഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചു
- ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം
- ഡിജിറ്റൽ സാേങ്കതിക വിദ്യകൾക്ക് ഉൗന്നൽ
- തൊഴിലാളികളുടെ കുറഞ്ഞ വേതനം 40 ശതമാനത്തിലധികം സർക്കാർ വർധിപ്പിച്ചു
- ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താൻ സർകാർ പ്രതിജ്ഞാബദ്ധം
- ദീൻദയാൽ ഉപാദ്യായ യോജന വഴി ജീവൻരക്ഷാ മരുന്നുകളും ശസ്ത്രക്രിയാ വസ്തുക്കളും വിലക്കിഴിവിൽ നൽകുന്നു
- പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതി വഴി ഗ്രാമങ്ങളിലെ റോഡുകൾ മികവുറ്റതാക്കി
- ഗ്രാം സഡക് യോജന പദ്ധതി വഴി ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിച്ചു
- പ്രധാനമന്ത്രി ഫസൽ ഭീമായോജന വഴി കർഷകർക്ക് താങ്ങാവുന്ന വിധത്തിലുള്ള വിള ഇൻഷുറൻസും റാബി, ഖാരിഫ് വിള പദ്ധതിയുടെ കീഴിൽ 5.71 കോടി കർഷകർക്ക് ഉപകാരപ്രദമായി
- ഭീം ആപ്പ്, ഉമങ് ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ജനങ്ങൾക്ക് ഉപകാരപ്പെട്ടു. ഡിജിറ്റൽ ഇടപാടുകൾക്ക് ഭീം ആപ്പും ഉമങ് ആപ്പ് വഴി 100ൽ അധികം പൊതുസേവനങ്ങൾ ലഭ്യമാക്കി.
- ഇടനിലക്കാരെ ഒഴിവാക്കി പാവപ്പെട്ടവർക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആധാർ സഹായിച്ചു
- സർക്കാറിന്‍റെ നയങ്ങളും കർഷകരുടെ കഠിനാധ്വാനവും ചേർന്നതിെൻറ ഫലമായി 275 ദശലക്ഷം ടണ്ണിലധികം ധാന്യങ്ങൾ, 300 ദശലക്ഷം ഹോട്ടികൾച്ചർ ഉൽപന്നങ്ങളും വിളവെടുത്തു
- രാജ്യത്തിലെ ഉൗർജ ഉപഭോഗം കണക്കുകൂട്ടിയതിലും വർധിച്ചതിെൻറ ഫലമായി ഉൗർജ ഇറക്കുമതിക്കാരായി നാം മാറി. വൺ നേഷൻ വൺ ഗ്രിഡ് പദ്ധതിയിലൂടെ സംസ്ഥാനങ്ങളിൽ കുറഞ്ഞ വിലക്ക് വൈദ്യുതി വിതരണം ചെയ്യാവുന്നതാണ്.
റിപബ്ലിക് ദിനത്തിൽ രാജ്യത്തിെൻറ അതിഥികളായി 10 ആസിയാൻ നേതാക്കൾ വന്നു. ഇന്ത്യൻ തത്വമായ വസുധൈവ കുടുംബമാണ് അത് ഒാർമപ്പെടുത്തിയത്. മനുഷ്യകുലത്തിനുള്ള സേവനം ഇന്ത്യയുടെ ചരിത്രത്തിെൻറ ഭാഗമാണ്. മറ്റ് രാജ്യങ്ങൾക്ക് പ്രശ്നങ്ങൾ വരുേമ്പാൾ ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണ്. പെട്ടെന്ന് വാണിജ്യം നടത്താവുന്ന രാജ്യങ്ങളിൽ 142മതായിരുന്ന ഇന്ത്യ നില മെച്ചപ്പെടുത്തി 100ലെത്തി.
പുതിയ ഇന്ത്യ എന്ന ലക്ഷ്യം 130 കോടി ജനങ്ങളുടേതാണ്. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടേയൊ സംഘടനയുടെയോ സ്വപ്നമല്ല. ഇൗ ലക്ഷ്യത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.
മോദി സർക്കാറിെൻറ അവസാനത്തെ സമ്പൂർണ ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുക. രണ്ടുഘട്ടമായി നടക്കുന്ന പാർലമെൻറ് സമ്മേളനത്തിെൻറ ആദ്യഘട്ടം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മാർച്ച് അഞ്ച് മുതൽ ഏപ്രിൽ ആറുവരെയാണ് രണ്ടാം ഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.