മുത്തലാഖ് ബിൽ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു -രാഷ്ട്രപതി
text_fieldsന്യൂഡൽഹി: മുത്തലാഖ് ബിൽ േകന്ദ്രസർക്കാർ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുസ്ലിം വനിതകളെ വിമോചിപ്പിക്കുന്നതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. മുസ്ലിം വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നതെന്നും രാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടി. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് പാർലമെന്റിന്റെ ഇരുസഭകളുടെ സംയുക്ത സമ്മേളനത്തിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാംനാഥ് കോവിന്ദ് മുത്തലാഖ് ബില്ലിനെ കുറിച്ച് പരാമർശിച്ചത്.
വിവാദ മുത്തലാഖ് ബിൽ ശീതകാല പാർലമെൻറ് സേമ്മളനത്തിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല. രാജ്യസഭയുടെ പരിഗണനാ വിഷയങ്ങളിൽ ബിൽ അവസാനദിവസം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷത്തിനു പുറമെ സഖ്യകക്ഷികളും എതിർക്കുന്നതിനാൽ ബിൽ ചർച്ചക്കെടുക്കാൻ സർക്കാർ മെനക്കെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.