ഇഫ്താർ ഉപേക്ഷിച്ച് രാഷ്ട്രപതി ഭവൻ
text_fieldsന്യൂഡൽഹി: കാലങ്ങളായി രാഷ്ട്രപതി ഭവൻ നടത്തിവരുന്ന ഇഫ്താർ ഇൗ വർഷം ഉപേക്ഷിച്ചു. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായതിന് ശേഷമുള്ള ആദ്യ ഇഫ്താർകൂടിയാണ് വേണ്ടെന്നുവെച്ചത്. രാഷ്ട്രപതി ഭവൻ മതേതര രാജ്യത്തിെൻറ പ്രധാനയിടമാണെന്നും അവിടെ മതചടങ്ങുകൾ വേണ്ടെന്നുമാണ് ഇഫ്താർ ഉപേക്ഷിച്ചതിന് കാരണമായി രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് വ്യക്തമാക്കിയത്.
മതവും ഭരണവും രണ്ടാണ്. ജനങ്ങളിൽനിന്ന് നികുതിയിനത്തിൽ ഇൗടാക്കുന്ന പണം ഉപയോഗിച്ച് ഒരു മതത്തിെൻ ചടങ്ങുകളും രാഷ്ട്രപതി ഭവൻ നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവർഷം ക്രിസ്മസ് ചടങ്ങ് സംഘടിപ്പിക്കുന്നതിൽനിന്നും രാംനാഥ് കോവിന്ദ് വിട്ടുനിന്നിരുന്നു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കഴിഞ്ഞവർഷം സംഘടിപ്പിച്ച ഇഫ്താർ ചടങ്ങിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും വിട്ടുനിന്നിരുന്നു. ഇൗ വർഷം ഉത്തർപ്രദേശിൽ േയാഗി ആദിത്യനാഥിെൻറ സർക്കാറും ഇഫ്താർ ചടങ്ങ് ഉപേക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.