മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം
text_fieldsമുംബൈ: തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതമായി തുടരുന്ന മഹാരാഷ്ട് രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി പിന്മാറുകയും രണ്ടാമത്തെയും മൂന്നാമത്തെയ ും വലിയ ഒറ്റക്കക്ഷികളായ ശിവസേനക്കും എന്‍.സി.പിക്കും പിന്തുണക്കുന്നവരുടെ സമ്മതപത്രം സമര്‍പ്പിക്കാന്‍ കഴിയാത െ വരുകയും ചെയ്തതോടെ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി ചൊവ്വാഴ്ച രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന ്നു. ഇത് അംഗീകരിച്ച കേന്ദ്ര മന്ത്രിസഭ ശിപാര്‍ശ രാഷ്ട്രപതി ഭവനിലേക്ക് അയക്കുകയും വൈകീട്ട് 5.30 ഓടെ രാഷ്ട്രപത ി രാംനാഥ് കോവിന്ദ് അംഗീകരിക്കുകയും ചെയ്തു.
അതേസമയം, സർക്കാറുണ്ടാക്കാൻ തങ്ങളുന്നയിച്ച അവകാശവാദം തള്ള ിയ ഗവർണറുടെ നടപടിക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന ്നതിന് മണിക്കൂറുകൾക്ക് മുമ്പ് സമർപ്പിച്ച ഹരജി സുപ്രീംകോടതി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 32ാം വകുപ്പ് അനുസരിച്ച് ശിവസേന സമർപ്പിച്ച ഹരജിയിൽ ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി. ഇത്രയും ധിറുതിപിടിച്ച് ഗവർണർ കൈക്കൊണ്ട നടപടി 1994ലെ എസ്.ആർ. ബൊമ്മൈ കേസിലെ വിധിക്ക് വിരുദ്ധമാണെന്ന് ഹരജിയിലുണ്ട്.
രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതോടെ നിയമസഭ മരവിപ്പിക്കുകയാണ് ചെയ്തതെന്നും ഏതെങ്കിലും കക്ഷിക്കോ സഖ്യത്തിനോ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുന്ന പക്ഷം സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഒക്ടോബർ 24 നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഖ്യമായി മത്സരിച്ച ശിവസേനയും ബി.ജെ.പിയും വഴിപിരിഞ്ഞതോടെ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിെൻറ കാലാവധി അവസാനിച്ചതോടെ ശനിയാഴ്ച രാത്രി മുതലാണ് ഗവർണർ പാർട്ടികളെ ക്ഷണിക്കാൻ തുടങ്ങിയത്. ബി.ജെ.പി പിന്മാറിയതോടെ ശിവസേനയുടേതായിരുന്നു ഉൗഴം. കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് സർക്കാറുണ്ടാക്കാൻ ശ്രമിച്ച സേനക്ക് 24 മണിക്കൂറിനകം പിന്തുണ കത്ത് നൽകാനായില്ല. സേന ആവശ്യപ്പെട്ടിട്ടും ഗവർണർ സാവകാശം നൽകിയുമില്ല.
എൻ.സി.പിക്കായിരുന്നു അടുത്ത ക്ഷണം. ചൊവ്വാഴ്ച രാത്രി 8.30 വരെ സമയം നല്‍കി. എന്നാൽ, രാവിലെ 11.30ന് എന്‍.സി.പി ഗവര്‍ണറോട് സാവകാശം തേടി. എൻ.സി.പിയുടെ അപേക്ഷ തള്ളിയ ശേഷമാണ് രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശിപാര്‍ശ അയച്ചത്. അതിനിടെ, ശിവസേനയുമായി ചേർന്ന് സർക്കാറുണ്ടാക്കുന്നതിൽ കോൺഗ്രസും എൻ.സി.പിയും തമ്മിൽ ഇനിയും ധാരണയായില്ല. ആദ്യം സഖ്യകക്ഷിയായ എൻ.സി.പിയുമായി ചില വിഷയങ്ങളിൽ ധാരണയാകാനുണ്ടെന്നും അതിനുശേഷം മാത്രമേ ശിവസേനയുമായുള്ള വിഷയങ്ങളിലേക്ക് കടക്കൂ എന്നുമാണ് മുംബൈയിൽ എൻ.സി.പിയുമായി നടത്തിയ ചർച്ചക്കുശേഷം കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ പറഞ്ഞത്.
ഗവർണർക്കെതിരെ ശിവസേന സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാൻ തങ്ങളുന്നയിച്ച അവകാശവാദം തള്ളിയ ഗവർണറുടെ നടപടിക്കെതിരെ ശിവസേന സുപ്രീംകോടതിയിൽ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സമർപ്പിച്ച ഹരജി സുപ്രീംകോടതി അടിയന്തിരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 32ാം അനുഛേദം അനുസരിച്ച് ശിവസേന സമർപ്പിച്ച ഹരജിയിൽ ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി. ഇത്രയും ധൃതി പിടിച്ച് ഗവർണർ കൈകൊണ്ട നടപടി 1994ലെ എസ്.ആർ ബൊമ്മൈ കേസിലെ വിധിക്ക് വിരുദ്ധമാണെന്ന് ഹരജിയിലുണ്ട്്. ഭൂരിപക്ഷം സ്വന്തം നിലക്ക് കണക്കാക്കുകയല്ല, അത് തെളിയിക്കാൻ നിയമസഭയിലാണ് ഗവർണർ അവസരം നൽകേണ്ടത്.
18 ദിവസത്തിന് ശേഷം ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാൻ 48 മണിക്കൂർ നൽകിയ ഗവർണർ ശിവസേനക്ക് 24 മണിക്കൂറാണ് നൽകിയത്. അതിന് ശേഷം എൻ.സി.പിക്ക് 24 മണിക്കൂർ സമയം നൽകിയിരുന്നുവെങ്കിലും ആ സമയ പരിധി തികയും മുെമ്പ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
ഗവർണറുടെ ശിപാർശയിലേക്ക് നയിച്ചത്
ഒക്ടോബർ 24 നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഖ്യമായി മത്സരിച്ച ശിവസേനയും ബി.ജെ.പിയും വഴിപിരിഞ്ഞതോടെ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിെൻറ കാലാവധി അവസാനിച്ചതോടെ ശനിയാഴ്ച രാത്രിമുതലാണ് ഗവർണർ പാർട്ടികളെ ക്ഷണിക്കാൻ തുടങ്ങിയത്.
ബി.ജെ.പി പിന്മാറിയതോടെ ശിവസേനയുടേതായിരുന്നു ഉൗഴം. കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് സർക്കാറുണ്ടാക്കാൻ ശ്രമിച്ച സേനക്ക് 24 മണിക്കൂറിനകം പിന്തുണ കത്ത് നൽകാനായില്ല. സേന ആവശ്യപ്പെട്ടിട്ടും ഗവർണർ സാവകാശം നൽകിയുമില്ല. എൻ.സി.പിക്കായിരുന്നു അടുത്ത ക്ഷണം. ചൊവ്വാഴ്ച രാത്രി 8.30 വരെ സമയം നല്‍കി. എന്നാൽ, രാവിലെ 11.30ന് എന്‍.സി.പി ഗവര്‍ണറോട് സാവകാശം തേടി. എൻ.സി.പിയുടെ അപേക്ഷ തള്ളിയ ശേഷമാണ് രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശിപാര്‍ശ അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.