ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ആദിവാസികളെ ലക്ഷ്യമിട്ടും മുർമു
text_fieldsന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ, 2024ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രപതി.ആദിവാസി വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ രാഷ്ട്രപതിയായ ദ്രൗപദി മുർമു, മോദി സർക്കാറിന്റെ എട്ടര വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞതിനൊപ്പം ആദിവാസി വിഭാഗങ്ങൾക്കിടയിലെ പ്രവർത്തനങ്ങൾ പ്രത്യേകം ഉയർത്തിക്കാട്ടി.
മോദി സർക്കാർ ദരിദ്രര്‍ക്കായി ദിവസവും ശരാശരി 11,000 വീടുകള്‍ നിര്‍മിച്ചുവെന്നും 55,000ത്തിലധികം പാചകവാതക കണക്ഷനുകള്‍ നല്‍കിയെന്നും ശരാശരി രണ്ടര ലക്ഷം പേർക്ക് ബ്രോഡ്ബാൻഡ് നൽകിയെന്നും രാഷ്ട്രപതി അവകാശപ്പെട്ടു.
2004-2014 കാലയളവില്‍ രാജ്യത്ത് 145 മെഡിക്കല്‍ കോളജുകൾ ആരംഭിച്ചപ്പോൾ 2014- 2022വരെ 260ലധികം മെഡിക്കല്‍ കോളജുകള്‍ തുടങ്ങി. മുന്‍കാലത്തെ അപേക്ഷിച്ച് രാജ്യത്ത് മെഡിക്കല്‍ ബിരുദ ബിരുദാനന്തര സീറ്റുകളുടെ എണ്ണം ഇരട്ടിയായി. 2014നുമുമ്പ് 725 സർവകലാശാലകളുണ്ടായിരുന്നത് എട്ടുവര്‍ഷം കൊണ്ട് 300ലധികമായി. ഈ കാലയളവില്‍ രാജ്യത്ത് 5000ത്തിലധികം കോളജുകള്‍ തുറന്നു. പ്രധാനമന്ത്രി ഗ്രാം സഡക് യോജനക്കുകീഴില്‍ 2013-14വരെ രാജ്യത്ത് 3.81 ലക്ഷം കിലോമീറ്റര്‍ ഉണ്ടായിരുന്ന റോഡുകൾ 2021-22 ആകുമ്പോഴേക്കും ഏഴുലക്ഷം കിലോമീറ്ററായി വര്‍ധിച്ചു. സമ്പദ്‍വ്യവസ്ഥക്ക് ഉത്തേജനം നല്‍കുന്ന ഇടനാഴികളുടെ എണ്ണം ആറില്‍നിന്ന് 50 ആയി ഉയരാന്‍ പോകുന്നു. വിമാനത്താവളങ്ങളുടെ എണ്ണം 74ൽനിന്ന് 147 ആയി ഉയര്‍ന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി. എട്ടുവര്‍ഷത്തിനിടെ സൗരോർജ ശേഷി 20 മടങ്ങ് വര്‍ധിപ്പിച്ചു. പുനരുപയോഗ ഊർജ ശേഷിയില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്താണ്.
ആദിവാസി സമൂഹങ്ങളുടെ അഭിമാനത്തിനായി അഭൂതപൂര്‍വമായ തീരുമാനങ്ങളെടുത്ത സർക്കാർ ആദ്യമായി ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ‘ജനജാതീയ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കാന്‍ തുടങ്ങിയെന്നും മുർമു പറഞ്ഞു. ദേശീയതലത്തില്‍ ആദിവാസി വിപ്ലവകാരികള്‍ക്ക് സർക്കാർ ആദ്യമായി ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാന്‍മന്ത്രി ആദി ആദര്‍ശ് ഗ്രാം യോജനക്കുകീഴില്‍ ആദിവാസി ഭൂരിപക്ഷമുള്ള 36,000ലധികം ഗ്രാമങ്ങൾ വികസിപ്പിക്കുന്നുണ്ട്. 3,000ത്തിലധികം ജൻധൻ വികാസ് കേന്ദ്രങ്ങള്‍ പുതിയ ഉപജീവനമാര്‍ഗമായി മാറിയെന്നും അവർ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.