"എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികാസ"മാണ് സർക്കാറിെൻറ ലക്ഷ്യം –രാഷ്ട്രപതി VIDEO
text_fieldsന്യൂഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ തുടക്കം. "എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികാസം" എന്നതാണ് സർക്കാറിെൻറ ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. രാഷ്ട്ര നിർമാണത്തിനായി നിർണായക പങ്ക് സർക്കാർ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകരുടെ ജീവത നിലവാരം ഉയർത്തുന്നതിലും സർക്കാറിന് നിർണായക പങ്കുവഹിക്കാൻ സാധിച്ചു. എല്ലാവർക്കും വീട്, ആരോഗ്യം, ശുചിമുറികൾ എന്നിവ ഉറപ്പാക്കുകയാണ് സർക്കാറിെൻറ ലക്ഷ്യം. ധാന്യവിലക്കയറ്റമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കളളപണത്തിനെതിരായുള്ള സർക്കാറിെൻറ നടപടികളെ പ്രകീർത്തിച്ച രാഷ്ട്രപതി കള്ളപണത്തിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ ഒന്നിച്ച് നിന്നുവെന്നും പറഞ്ഞു. ഇന്ത്യൻ വനിതകൾ സമസ്ത മേഖലകളിലും മുന്നേറുകയാണ്. സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.പി.ജി സബ്സിഡി തിരിച്ച് നൽകുന്ന പരിപാടിയിലൂടെ നിരവധി പേർ സബ്സിഡി ഉപക്ഷേിച്ചു. ഇതിലൂടെ പാവങ്ങളെ സഹായിക്കുകയാണ് ചെയ്തത്. സ്വച്ഛ് ഭാരത് മിഷൻ രാജ്യത്ത് ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞു. പോസ്റ്റ് ഒാഫീസുകൾ വഴി പേയ്മെൻറ് ബാങ്ക് സംവിധാനം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ മുദ്ര യോജനയിലൂടെ അഞ്ച് ലക്ഷം കോടി രൂപ വായ്പ നൽകാനും സാധിച്ചെന്നും രാഷ്ട്രപതി വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങൾ
- യുവാക്കളുടെ തോഴിൽ വികസനത്തിനും നൈപുണ്യ വികസനത്തിനും പ്രഥമ പരിഗണന
- അന്താരാഷ്ട്ര നിലവാരത്തിലുള്ള 50 നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാനായി
- പട്ടികജാതി–പട്ടികവർഗ മേഖലയിൽ നിന്നുള്ള സംരംഭകർക്കായി വിപുലമായ പദ്ധതികൾ
- 26 കോടി ജൻധൻ അക്കൗണ്ടുകൾ തുറന്നു
- സംവാദം, സമന്വയം, സംവേദനത്വം എന്നതായിരക്കും സർക്കാറിനെ നയിക്കുക
- ന്യൂനപക്ഷങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കും
- തെരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ് ഒഴിവാക്കാൻ നടപടി വേണം
- 73,000 കിലോ മീറ്ററിൽ പുതിയ റോഡ് നിർമ്മിച്ചു
നയപ്രഖ്യാപന പ്രസംഗം തുടരുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.