Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതി...

രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​ ജൂലൈ 17ന്​

text_fields
bookmark_border
രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​ ജൂലൈ 17ന്​
cancel

ന്യൂഡൽഹി: പ്രക്ഷുബ്​ധ രാഷ​്ട്രീയ സാഹചര്യങ്ങൾക്കിടയിൽ രാഷ്​ട്രപതി, ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പുകൾക്കുള്ള തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ  പ്രഖ്യാപിച്ചു. ജൂലൈ 17ന്​ നടക്കുന്ന തെരഞ്ഞെടുപ്പി​​​​​െൻറ വോ​െട്ടണ്ണൽ 20നായിരിക്കുമെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ നസീം സയി​ദി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

രാഷ്​ട്രപതി പ്രണബ്​ മുഖർജിയുടെ കാലാവധി ജൂലൈ 24ന്​ അവസാനിക്കാനിരി​െക്കയാണ്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചത്​. ജൂൺ 14ന്​ വിജ്​ഞാപനം പുറപ്പെടുവിക്കുമെന്നും ജൂൺ 28 വരെ നാമനിർദേശങ്ങൾ സ്വീകരിക്കുമെന്നും സയി​ദി പറഞ്ഞു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ ഒന്ന്​. 

ജൂലൈ 17ന്​ രാവിലെ 10  മുതൽ വൈകീട്ട്​ അഞ്ചു​ മണി വരെയാണ്​ വോ​െട്ടടുപ്പ്​. ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പും ഇതേ സമയക്രമം അനുസരിച്ച്​ നടക്കും. 
പൊതുസ്​ഥാനാർഥിയെ നിർത്തുന്നത്​ സംബന്ധിച്ച്​ പ്രതിപക്ഷ കക്ഷികൾ സമവായത്തിലെത്തുന്നതിനു​ മുമ്പാണ്​ കമീഷൻ തീയതി പ്രഖ്യാപിച്ചത്​. പ്രതിപക്ഷ കക്ഷികൾ ഇതുസംബന്ധിച്ച്​ നടത്തിയ പ്രാഥമിക ചർച്ചയിൽ പൊതുസ്​ഥാനാർഥിയെ കണ്ടെത്താൻ  ഉപസമിതിയെ തെരഞ്ഞെടുത്തിട്ടുണ്ട്​.

മറ​ുഭാഗത്ത്​ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഒരു നിലക്കും തെരഞ്ഞെടുപ്പിൽ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്​. ​ സ്​ഥാനാർഥിയുടെ കാര്യം  മുന്നണി പുറത്തുവിട്ടിട്ടില്ല. പാർലമ​​​​െൻറി​​​​​െൻറ ഇരുസഭകളിലെയും സംസ്​ഥാന നിയമനിർമാണസഭകളിലെയും അംഗങ്ങളാണ്​ രാഷ്​ട്രപതി, ഉപരാഷ​​്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടർമാർ.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president election
News Summary - Presidential election: Polling on July 17, counting on July 20, announces EC
Next Story