Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബജറ്റ്​...

ബജറ്റ്​ സമ്മേളനത്തിന്‍റെ ആദ്യദിനം പുതിയ പാർല​മെന്‍റ്​ മന്ദിരത്തിൽ

text_fields
bookmark_border
ബജറ്റ്​ സമ്മേളനത്തിന്‍റെ ആദ്യദിനം പുതിയ പാർല​മെന്‍റ്​ മന്ദിരത്തിൽ
cancel

ന്യൂഡൽഹി: പാർലമെന്‍റ്​ ബജറ്റ്​ സമ്മേളനത്തിന്‍റെ ആദ്യദിനം ലോക്സഭ, രാജ്യസഭാംഗങ്ങളെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്ന പതിവു ചടങ്ങ്​ പുതിയ പാർലമെന്‍റ്​ മന്ദിരത്തിൽ നടത്തിയേക്കും. നിർമാണ പ്രവർത്തനങ്ങൾ നിശ്​ചയിച്ചതിനേക്കാൾ വൈകുന്നതിനാൽ രാഷ്ട്രപതിയുടെ അഭിസംബോധന കഴിഞ്ഞുള്ള ദിവസങ്ങളിലെ സമ്മേളനം പഴയ മന്ദിരത്തിൽ തന്നെ നടക്കും.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടെ പുതിയ പാർല​മെന്‍റ്​ മന്ദിരം പൂർത്തിയാക്കാനാണ്​ സർക്കാർ തുടക്കത്തിൽ പരിപാടിയിട്ടത്​. എന്നാൽ വർഷകാല, ശീതകാല സമ്മേളനങ്ങൾക്കു പുറമെ ബജറ്റ്​ സമ്മേളനത്തിന്‍റെ ആദ്യഘട്ടത്തിലും പുതിയ മന്ദിരത്തിൽ ഇരുസഭകളുടെയും സമ്മേളനം നടത്താനായില്ല. തിരക്കിട്ടു നടക്കുന്ന പണികൾ തീർന്നാൽ രണ്ടാംഘട്ട ബജറ്റ്​ സമ്മേളനം പുതിയ മന്ദിരത്തിലാക്കും. കാലതാമസം ​പ്രതിഛായയെ ബാധിക്കാതിരിക്കാനാണ്​ രാഷ്ട്രപതിയുടെ അഭിസംബോധന മാത്രമെങ്കിലും പുതിയ മന്ദിരത്തിൽ നടത്താൻ ഒരുങ്ങുന്നത്​.

ഈ മാസം 31നാണ്​ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ അഭിസംബോധനയോടെ ബജറ്റ്​ സമ്മേളനം തുടങ്ങുന്നത്​. പുതിയ മന്ദിരത്തിൽ സെൻട്രൽ ഹാൾ ഇല്ലാത്തതിനാൽ ഇരുസഭകളിലെയും അംഗങ്ങളെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നത്​ കൂടുതൽ സ്ഥലസൗകര്യമുള്ള ലോക്സഭ ഹാളിലാവും. ഇതിനായി ധിറുതിയിൽ പണി നടക്കുകയാണ്​. ബജറ്റ്​ ഫെബ്രുവരി ഒന്നിന്​. ഫെബ്രുവരി 14 വരെയാണ്​ ആദ്യഘട്ടം. മാർച്ച്​ 12ന്​ തുടങ്ങുന്ന രണ്ടാം ഘട്ടം ഏപ്രിൽ ആറു വരെ നീളും.

പുതിയ പാർലമെന്‍റിലേക്ക്​ എം.പിമാർക്കായി സ്മാർട്ട്​ ഐഡന്‍റിറ്റി കാർഡുകൾ ലോക്സഭ സെക്രട്ടറിയേറ്റ്​ തയാറാക്കി തുടങ്ങിയിട്ടുണ്ട്​. പുതിയ കാർഡിൽ നൂതന സുരക്ഷാ പരിശോധന സംവിധാനങ്ങളുണ്ട്​. പുതിയ മന്ദിരത്തിൽ മുഖം തിരിച്ചറിഞ്ഞ്​ പ്രവേശനം നൽകുന്ന സ്മാർട്ട്​ കാമറ സജ്ജീകരണവും ഉണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentUnion Budget 2023
News Summary - President's address likely in new Parliament
Next Story