ജമ്മു-കശ്മീരിൽ രാഷ്ട്രപതി ഭരണം
text_fieldsന്യൂഡൽഹി: ആറു മാസത്തെ ഗവർണർ ഭരണം അവസാനിച്ച ജമ്മു-കശ്മീരിൽ ബുധനാഴ്ച അർധരാ ത്രി മുതൽ രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ. ഇതുസംബന്ധിച്ച ഉത്തരവിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു.
കഴിഞ്ഞ ജൂണിൽ പി.ഡി.പി സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പി ൻവലിച്ചതോടെയുണ്ടായ രാഷ്ട്രീയ അസ്ഥിരതക്കൊടുവിലാണ് സംസ്ഥാനം കേന്ദ്ര ഭരണത്തിലായത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഗവർണർ സത്യപാൽ മലികിെൻറ ശിപാർശയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്.
ജമ്മു-കശ്മീരിെൻറ പ്രത്യേക ഭരണഘടന അനുസരിച്ച് നിയമസഭ അധികാരം ഗവർണർക്കായാൽ ആറ് മാസം ഗവർണർ ഭരണം തുടരൽ നിർബന്ധമാണ്. ഇൗ കാലാവധി ബുധനാഴ്ച അവസാനിച്ചേതാടെയാണ് ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്തത്.
സർക്കാർ രൂപവത്കരണത്തിന് അവകാശമുന്നയിച്ച് കോൺഗ്രസിെൻറ പിന്തുണയോടെ പി.ഡി.പി മുന്നോട്ടുവന്നതോടെയാണ് ഗവർണർ നവംബർ 21ന് നിയമസഭ പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.