Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിന്ദ്​-കോവിഡ്​...

കോവിന്ദ്​-കോവിഡ്​ തലക്കെട്ട്​; ‘ദ ടെലഗ്രാഫി’ന്​ പ്രസ്​ കൗൺസിൽ നോട്ടീസ്​

text_fields
bookmark_border
kovind-kovid
cancel

ന്യൂഡൽഹി: മാധ്യമ മര്യാദ ലംഘി​െച്ചന്ന്​ ആരോപിച്ച്​ ‘ദ ടെലഗ്രാഫ്​’ പത്രത്തിന്​ പ്രസ്​ കൗൺസിൽ ഓഫ്​ ഇന്ത്യയുടെ (പി.സി.ഐ) കാരണം കാണിക്കൽ നോട്ടീസ്​. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദി​​െൻറ പേര്​ ആക്ഷേപഹാസ്യ രൂപത്തിൽ വാർത്ത തലക ്കെട്ടിന്​ ഉപയോഗിച്ചത്​ ഉത്​കണ്​ഠജനകമാണെന്ന്​ പി.സി.ഐ ചെയർമാൻ ജസ്​റ്റിസ്​ ചന്ദ്രമൗലി കുമാർ പ്രസാദ്​ എഡിറ്റർക്കയച്ച നോട്ടീസിൽ പറയുന്നു.

ഈ മാസം 17ന്​ പുറത്തിറങ്ങിയ പത്രത്തി​​െൻറ ഒന്നാംപേജിലെ മുഖ്യവാർത്ത തലക്കെട്ടിനെതിരെയാണ്​ സ്വമേധയാ നടപടി. സുപ്രീംകോടതി മുൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിയെ രാഷ്​ട്രപതി രാജ്യസഭയിലേക്ക്​ നാമനിർദേശം ചെയ്​തതായിരുന്നു വാർത്ത.

kovid-telegraph

കോവിഡ്​ വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ ‘‘Kovind, not Covid, did it’’.(കോവിന്ദാണ്,​ കോവിഡ്​ അല്ല അത്​ ചെയ്​തത്​) എന്നായിരുന്നു തലക്കെട്ട്​. ഇതു പ്രഥമ പൗരനെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്നും​ നോട്ടീസിൽ ആരോപിച്ചു.

‘‘വിരമിച്ച്​ ഏതാനും മാസങ്ങൾ കഴിയു​േമ്പാ​േഴക്കും മുൻ ചീഫ്​ ജസ്​റ്റിസ്​ ഉപരിസഭയിലേക്ക്​ ​നാമനിർദേശം ചെയ്യപ്പെടുന്ന സംഭവം​ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല’’ എന്ന്​ വാർത്തയിലുണ്ടായിരുന്നു. വിധിപറഞ്ഞ കേസുകൾ പരാമർശിച്ച്​ ‘റഫാൽ-അയോധ്യ ജഡ്​ജി ഗൊഗോയി’ എന്നും ​ഗൊഗോയിയെ അതേ വാർത്തയിൽ വിശേഷിപ്പിച്ചു. 1982 മുതൽ കൊൽക്കത്തയിൽനിന്ന്​ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ്​ ദിനപത്രമാണ്​ ‘ദ ടെലഗ്രാഫ്​’. ആനന്ദബസാർ പത്രിക (എ.ബി.പി) ഗ്രൂപ്പാണ്​ പ്രസാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramnath kovindChief Justice Ranjan GogoiThe Telegraph
News Summary - Press Council of India Notice To 'The Telegraph' For Headline On President Kovind-india news
Next Story