'കോവിഡ് പടർത്തുന്നത് ഒരു സമുദായക്കാർ': വിദ്വേഷ വാർത്ത നൽകിയ കന്നട പത്രം എഡിറ്റർക്ക് പ്രസ് കൗൺസിൽ വാറൻറ്
text_fieldsബംഗളൂരു: വിദ്വേഷം പടർത്തുന്ന തരത്തിലുള്ള വാർത്ത നൽകിയതുമായി ബന്ധപ്പെട്ട പരാതിയിൽ കന്നട പത്രത്തിെൻറ എഡിറ്റർക്ക് പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യയുടെ വാറൻറ്.
2020 മാർച്ചിൽ വിജയ് കർണാടക പത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട പരാതിയിലെ തുടർ നടപടികൾക്കായി ഹാജരാകാത്തതിനെ തുടർന്നാണ് എഡിറ്റർക്ക് ജാമ്യം ലഭിക്കുന്ന വാറൻറ് പ്രസ് കൗൺസിൽ പുറത്തിറക്കിയത്.
െവറുപ്പുണ്ടാക്കുന്നതും വിദ്വേഷജനകവുമായ പ്രചാരണങ്ങൾക്കെതിരെ കാമ്പയിൻ നടത്തുന്ന ഒരു കൂട്ടം അഭിഭാഷകരും എഴുത്തുകാരുമാണ് പത്രത്തിലെ വാർത്തക്കെതിരെ പ്രസ് കൗൺസിലിനെ സമീപിച്ചത്.
'കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം ഒരേ സമുദായത്തിൽനിന്നുള്ളവരാണ്. എന്നിട്ടും പ്രാർഥനയുടെ പേരിൽ എന്തുകൊണ്ടാണ് അവർ ഒന്നിച്ചുകൂടുന്നത്' എന്ന തലക്കെട്ടോടുകൂടിയുള്ള വാർത്തയാണ് വിജയ് കർണാടക പ്രസിദ്ധീകരിച്ചത്.
ഒരു സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന തരത്തിലാണ് വാർത്തയെന്നാണ് പരാതി. കോവിഡ് പടർത്തുന്നത് ഒരു സമുദായത്തിൽനിന്നുള്ളവരാണെന്നും വാർത്തയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.