പാകിസ്താന് മേൽ സമ്മർദ്ദം; തീവ്രവാദത്തിനെതിരെ നടപടിയെടുക്കാതിരിക്കാനാവില്ല -ബിപിൻ റാവത്ത്
text_fieldsന്യൂഡൽഹി: എഫ്.എ.ടി.എഫ് പാകിസ്താന് അന്ത്യശാസനം നൽകിയ സംഭവത്തിൽ പ്രതികരണവുമായി കരസേന മേധാവി ബിപിൻ റാവത്ത്. ഫെബ്രുവരിക്കകം തീവ്രവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിലാണ് റാവത്തിൻെറ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
പാകിസ്താൻ ഇപ്പോൾ സമ്മർദ്ദത്തിലാണ്. അവർക്ക് നടപടിയെടുക്കാതെ മുന്നോട്ട് പോകാനാവില്ല. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അവർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. എഫ്.എ.ടി.എഫിൻെറ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുന്നത് ഒരു രാജ്യത്തിനും ഗുണകരമാവില്ലെന്ന് ബിപിൻ റാവത്ത് പറഞ്ഞു.
2020 ഫെബ്രുവരിക്കകം തീവ്രവാദത്തിനെതിരായ കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.