ലോയ കേസിൽ അന്വേഷണം തടയൽ: മഹാരാഷ്ട്ര അഭിഭാഷകന് നൽകിയത് 1.21 കോടി
text_fieldsമുംബൈ: സി.ബി.െഎ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി എതിർക്കുന്നതിന് മഹാരാഷ്ട്ര ചെലവിട്ടത് ഒന്നേകാൽ കോടി രൂപ.
മഹാരാഷ്ട്ര സർക്കാറിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായതിന് മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗിക്കാണ് 1.21 കോടി രൂപ അനുവദിച്ചത്. രോഹതഗിയെ കേസിൽ സംസ്ഥാനം സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ ഹരീഷ് സാൽവെയാണ് മറ്റൊരു പബ്ലിക് പ്രോസിക്യൂട്ടർ.
വിവരാവകാശ പ്രവർത്തകൻ ജതിൻ ദേശായ് സമർപ്പിച്ച ആർ.ടി.െഎ അപേക്ഷക്കുള്ള മറുപടിയിലാണ് ഫീസ് വിവരം പുറത്തുവന്നത്. ഇൗ വിഷയത്തിൽ രോഹതഗി സുപ്രീംകോടതിയിൽ 11 തവണയാണ് ഹാജരായത്. ഒാരോ ഹിയറിങ്ങിനും 11 ലക്ഷമാണ് ഫീസ്. സാൽവെക്ക് നൽകിയ തുകയുടെ കാര്യം മറുപടിയിൽ ഇല്ല. ലോയയുടെ മരണത്തിലെ സ്വതന്ത്രാന്വേഷണം എന്ന ആവശ്യം സുപ്രീംകോടതി ഏപ്രിലിൽ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.