വിലക്കയറ്റം; സവാള കയറ്റുമതി വിലക്ക് മാർച്ച് 31 വരെ തുടരും
text_fieldsന്യൂഡൽഹി: ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സവാള കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം മാർച്ച് 31 വരെ തുടരുമെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധന ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും മാർച്ച് 31 വരെ തൽസ്ഥിതി തുടരുമെന്നും ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ പറഞ്ഞു.
വിലക്ക് നീക്കുമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചതിനെത്തുടർന്ന് സവാളയുടെ ഏറ്റവും വലിയ മൊത്തവിതരണകേന്ദ്രമായ ലസാൽഗോണിൽ തിങ്കളാഴ്ച 40 ശതമാനത്തോളം വില ഉയർന്നിരുന്നു. ഫെബ്രുവരി 17ന് ക്വിന്റലിന് 1280 രൂപയായിരുന്നത് തിങ്കളാഴ്ച 1800 രൂപയായാണ് ഉയർന്നത്.
പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മാർച്ച് 31നുശേഷവും നിരോധനം തുടരുമെന്നും സൂചനയുണ്ട്. മഹാരാഷ്ട്രയിലും മറ്റിടങ്ങളിലും ഈ സമയത്ത് ഉൽപാദനം കുറവായിരിക്കുമെന്നതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.