അനുമതി നൽകി കേന്ദ്രം; അവശ്യ മരുന്നുകളുടെ വില ഉയരും
text_fieldsന്യൂഡൽഹി: എട്ട് അവശ്യ മരുന്നുകളുടെ വില കുത്തനെ വർധിപ്പിക്കാൻ അനുമതി നൽകി കേന്ദ്രം. ക്ഷയം, മാനസിക പ്രശ്നങ്ങൾ, ആസ്തമ എന്നിവയടക്കം അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് വില ഉയരുക. പരമാവധി 50 ശതമാനം വരെ വർധിപ്പിക്കാനാണ് നാഷനൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) അനുമതി നൽകിയിരിക്കുന്നത്.
ഉൽപാദകർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് നാഷനൽ പ്രൈസിങ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.പി.പി.എ) വ്യക്തമാക്കി. ഒക്ടോബർ 14 മുതലാണ് വിലവർധന പ്രാബല്യത്തിലായത്.
വില വർധിക്കുന്ന മരുന്നുകൾ: * കുത്തിവെപ്പിനുള്ള സ്ട്രെപ്ടോമൈസിൻ പൗഡർ 750,1000 എം.ജി (ക്ഷയരോഗത്തിന് ഉപയോഗിക്കുന്നു *സൽബ്യൂട്ടമോൾ ടാബ്ലറ്റ് 2,4 എം.ജി, റസ്പിറേറ്റർ സൊല്യൂഷൻ (ആസ്തമ ചികിത്സയിൽ ഉപയോഗിക്കുന്നു) *പൈലോകാർപീൻ 2% ഡ്രോപ്സ് (ഗ്ലോക്കോമ ചികിത്സയിൽ ഉപയോഗിക്കുന്നു) * ലിഥിയം ടാബ്ലറ്റ് 300 എം.ജി (ബൈപോളാർ ഡിസോർഡർ) * ബെൻസൈൽ പെനിസിലിൻ 10,00,000 ഐയു ഇൻജക്ഷൻ (ആന്റിബയോട്ടിക്) * സെഫഡ്രോക്സിൽ ടാബ്ലറ്റ് 500 എം.ജി (ആന്റിബയോട്ടിക്) * ഡെഫറിയോക്സാമീൻ 500 എം.ജി (രക്തത്തിലെ ലോഹസാന്നിധ്യം നിയന്ത്രിക്കാൻ) * അട്രൂപീൻ ഇൻജക്ഷൻ 06 എം.ജി/എം.എൽ (ഹൃദ്രോഗ ചികിത്സ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.