രാഷ്ട്രപതിയും കുടുംബവും അപമാനിക്കപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് പുരി പുരോഹിതൻ
text_fieldsന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും ഒഡിഷയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്ര ദർശനത്തിനിടെ അപമാനിക്കപ്പെട്ടതായുള്ള റിപ്പോർട്ട് നിഷേധിച്ച് ക്ഷേത്ര പുരോഹിതൻ. ദാമോദർ മഹാശ്വർ എന്ന പുരോഹിതനാണ് രാഷ്ട്രപതി അപമാനിക്കപ്പെട്ടുവെന്ന റിപ്പോർട്ട് നിഷേധിച്ചത്. രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്ന ആളായിരുന്നു മഹാശ്വർ.
മാർച്ച് 22ന് രാഷ്ട്രപതിയും ഭാര്യയും ജഗന്നാഥപുരി ക്ഷേത്രത്തിൽ ദർശനത്തിയിരുന്നു. തങ്ങൾ അവരോെടാപ്പം പോയിരുന്നു. ആരും അവരോട് അപമര്യാദയായി പെരുമാറിയിട്ടില്ല എന്നും മഹാശ്വർ പറഞ്ഞു. സംഭവത്തിൽ ജഗന്നാഥ ക്ഷേത്രഭരണാധികാരി പ്രദീപ് ജാനക്കും ജില്ലാ മജിസ്ട്രേറ്റ് പുരിക്കുമെതിരെ പുരോഹിതൻ കേസ് നൽകിയിട്ടുണ്ട്.
സംഭവത്തിനു മൂന്നു മാസങ്ങൾക്ക് ശേഷം പ്രദീപ് ജാനയും പുരിയും രാഷ്ട്രപതി ഭവനിൽ നിന്ന് പരാതി ലഭിച്ചുവെന്ന് ആരോപിച്ച് അന്വേഷണം നടത്തുന്നുണ്ട്. ആരോപണം അടിസ്ഥാന രഹിതമാണ്. തങ്ങൾ അവർക്കെതിെര പരാതി നൽകിയിട്ടുണ്ടെന്നും മഹാശ്വർ പറഞ്ഞു.
സംഭവത്തിൽ പുരി ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിരുന്നു. ഒരു കൂട്ടം ക്ഷേത്ര പരിചാരകർ ശ്രീകോവിലിനു സമീപം പ്രസിഡൻറിനെ തടയുകയും അദ്ദേഹത്തിെൻറ ഭാര്യയെ തള്ളുകയും ചെയ്തതായി ടൈംസ് ഒാഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.
രാവിലെ 6.35 മുതൽ 8.40 വരെയുള്ള സമയം മറ്റ് ഭക്തജനങ്ങളെ തടഞ്ഞു നിർത്തി വിശിഷ്ട വ്യക്തികൾക്ക് സുഖപ്രദമായ ദർശനം ഉറപ്പാക്കിയിരുന്നു. ചില പരിചാരകരേയും സർക്കാർ ഉദ്യോഗസ്ഥരേയും ക്ഷേത്രത്തിനകത്ത് രാഷ്ട്രപതിയെ അനുഗമിക്കാൻ അനുവദിച്ചിരുന്നു.
ക്ഷേത്രം പരിചാരകർ രാഷ്ട്രപതിക്ക് മുറിയൊരുക്കിയിരുന്നില്ലെന്നും ചില പരിചാരകർ രാഷ്ട്രപതിയും ഭാര്യയും ക്ഷേത്ര ദർശനം നടത്തിക്കൊണ്ടിരിക്കെ തള്ളി നീക്കിയതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ക്ഷേത്രത്തിലെ മൂന്ന് പരിചാരകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഭരണസമിതി തീരുമാനിച്ചിരുന്നു.
സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് രാഷ്ട്രപതി ഭവൻ പുരി കലക്ടർ അരവിന്ദ് അഗർവാളിന് കത്തയച്ചിരുന്നു. ഇതേ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്ര ഭരണസമിതി യോഗം ചേർന്നു. യോഗത്തിെൻറ മിനുട്സ് വെളിച്ചത്തു വന്നതോടെയാണ് ഇക്കാര്യങ്ങൾ വാർത്തയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.