Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏഴ് വയസുകാരിയെ...

ഏഴ് വയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ; ആൾക്കൂട്ടം വളഞ്ഞിട്ടാക്രമിച്ചു

text_fields
bookmark_border
ഏഴ് വയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ; ആൾക്കൂട്ടം വളഞ്ഞിട്ടാക്രമിച്ചു
cancel
camera_alt

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ക്ഷേത്ര പൂജാരി

ലഖ്നോ: ഏഴ് വയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. ഉത്തർപ്രദേശ് ഹാപൂരിലെ ഗ്രാമത്തിലാണ് സംഭവം. നേരത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഇയാൾ യുവതിയെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നിരുന്നു. ആഗസ്റ്റ് 26ന് നടന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് തിങ്കളാഴ്ച ക്ഷേത്രത്തിനു സമീപമിരുന്ന് കളിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പ്രസാദം നൽകി വശീകരിച്ച ശേഷം പീ‍ഡിപ്പിച്ചത്.

പീഡനവിവരം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ ഇവരും നാട്ടുകാരും ചേർന്ന് പൂജാരിയെ മർദിച്ചു. നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇയാൾ നാട്ടുകാരോട് മാപ്പ് പറയുന്നതും കാണാം.

മാതാപിതാക്കളുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poojariTemple PriestUttar PradeshPOCSO case
News Summary - Priest in Uttar Pradesh molests minor; thrashed, arrested
Next Story