വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വൈദികൻ സുപ്രീംകോടതിയെ സമീപിച്ചു
text_fieldsന്യൂഡൽഹി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ വൈദികൻ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഫാദർ എബ്രഹാം വർഗീസാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വൈദികരുടെ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അതിനിടെ വൈദികരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കങ്ങളുമായി അന്വേഷണസംഘം മുന്നോട്ട് പോവുകയാണ്. പ്രതികൾ വിദേശത്തേക്ക് കടക്കാൻ സാധ്യത മുന്നിൽ കണ്ട് അന്വേഷണസംഘം എബ്രഹാം വർഗീസിെൻറ പാസ്പോർട്ട് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കായി ബന്ധുവീടുകളിൽ അടക്കം വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഫോൺ സംഭാഷണങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
കേസിലെ ഒന്നാം പ്രതിയായ എബ്രഹാം വർഗീസിനെയും നാലാം പ്രതി ജോയ്സ് െക. ജോർജിനെയുമാണ് ഇനിയും പിടികൂടാനുള്ളത്. ഇവരെ സമ്മർദത്തിലാക്കി കീഴടങ്ങാൻ നിർബന്ധിതരാക്കുന്ന നീക്കവുമായാണ് അന്വേഷണം സംഘം മുന്നോട്ടു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.