Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ...

ഹരിയാനയിൽ അധ്യാപകർക്ക്​ പൂജാ പഠന ക്ലാസ്​; പ​െങ്കടുത്തില്ലെങ്കിൽ നടപടി

text_fields
bookmark_border
Manohar-Lal-Khattar
cancel

ചണ്ഡീഗഡ്​: അധ്യാപകർ പുരോഹിത പരിശീലന ക്ലാസുകളിൽ പ​െങ്കടുക്കണമെന്ന്​ ഹരിയാന സർക്കാറി​​െൻറ ഉത്തരവ്​. പരിശീലന ക്ലാസുകളിൽ പ​െങ്കടുത്താൽ ഗ്രാമോത്​സവങ്ങളിൽ പൂജ ചെയ്യാൻ സാധിക്കുമെന്നും ഉത്തരവിൽ പറയുന്നു. പൂജാവിധി പഠിപ്പിക്കുന്നതിനായി ഒക്​ടോബർ 29ന്​ പരിശീലന ക്ലാസും സംഘടിപ്പിച്ചിരുന്നു. 

എന്നാൽ ഒക്​ടോബർ 29 ന്​ ഉച്ചക്ക്​ ഒരുമണിക്ക്​ നടന്ന പരിശീലന ക്ലാസിൽ പല അധ്യാപകരും പ​െങ്കടുത്തില്ല. പരിശീലന പരിപാടിയിൽ പ​െങ്കടുക്കാത്തതിന്​ സംസ്​ഥാന സർക്കാർ അധ്യാപകരിൽ നിന്ന്​ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്​. പ​െങ്കടുക്കാത്ത അധ്യാപകർക്കെതിരെ വകുപ്പുതല നടപടിക്കും ശിപാർശയുണ്ട്​. അടുത്തു വരുന്ന ഉത്​സവത്തിന്​ അധ്യാപകർ പൂജ ചെയ്യണമെന്ന്​ മനോഹർ ലാൽ ഖട്ടർ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. അതിനുവേണ്ടി പൂജാവിധി പഠിപ്പിക്കുന്നതിനാണ്​ പരിശീലന പരിപാടി സംഘടിപ്പിച്ചത്​. 

കൂടാതെ, ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന ജൈന ഉത്​സവമായ പര്യൂഷ​​െൻറ ഭാഗമായി സംസ്​ഥാനത്ത്​ നവംബർ 11 മുതൽ 19 വരെ മാംസ വിൽപ്പനയും നിരോധിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachersmalayalam newsPriest Training ClassHariyana Govt
News Summary - Priest Training Lessons for Haryana Teachers - India News
Next Story