പ്രാഥമിക വിദ്യാഭ്യാസഘടന കേന്ദ്ര നയപ്രകാരം പുനഃക്രമീകരിക്കണം –ഹൈകോടതി
text_fieldsകൊച്ചി: കേന്ദ്ര വിദ്യാഭ്യാസ നിയമത്തിനനുസൃതമായി സംസ്ഥാനത്തെ സ്കൂളുകളിൽ പ്രാഥ മിക വിദ്യാഭ്യാസ ഘടന പുനഃക്രമീകരിക്കണമെന്ന് ഹൈകോടതി. 14 വയസ്സു വെരയുള്ള കുട്ടിക ൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന നിയമപ്രകാരം ഒന്നുമുതൽ അഞ്ചു വരെയും ആറുമുതൽ എട്ടുവരെയും രണ്ട് വിഭാഗങ്ങളായി വിദ്യാഭ്യാസഘടന പുനഃക്രമീകരിക്കേണ്ട ബാധ്യതയിൽനിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സ്കൂളുകളിൽ അഞ്ചാം ക്ലാസും എട്ടാം ക്ലാസും ചേർത്ത് അപ്ഗ്രേഡ് ചെയ്യാനുള്ള അപേക്ഷകളിൽ അനുമതി നിഷേധിക്കരുതെന്നും ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങിയ ഫുൾബെഞ്ച് വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഘടനയിൽ മാറ്റം ആവശ്യപ്പെട്ട് മാനേജ്മെൻറുകൾ നൽകിയ ഹരജികൾ തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ 83 അപ്പീലാണ് കോടതി പരിഗണിച്ചത്. അപ്പീൽ ഹരജികൾ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നിയമപ്രശ്നത്തിൽ തീരുമാനമെടുക്കാൻ ഫുൾബെഞ്ചിെൻറ പരിഗണനക്ക് വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.