വായുമലിനീകരണം: ഡൽഹിയിൽ പ്രൈമറി സ്കൂളുകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും; ഇളവുകളുമായി സർക്കാർ
text_fieldsന്യൂഡൽഹി: വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി ഉണ്ടായ സാഹചര്യത്തിൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. കടുത്ത വായു മലിനീകരണത്തെ തുടർന്ന് പ്രൈമറി സ്കൂളുകൾക്ക് സർക്കാർ കഴിഞ്ഞയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് പൊതുവിടങ്ങളിൽ ഏർപ്പെടുത്തിയ നിരോധനവും ബുധനാഴ്ചയോടെ നീക്കും.
ദേശീയ തലസ്ഥാനത്തേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിനുള്ള നിരോധനം ഭാഗികമായി നീക്കും. സർക്കാർ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും 50 ശതമാനം വർക് ഫ്രം ഹോം നിർബന്ധിതമാക്കിയ തീരുമാനത്തിനും മാറ്റമുണ്ടായതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.ഹൈവേ,റോഡ്, ഫ്ലൈഓവർ, മേൽപാലങ്ങൾ ,പൈപ്പ് ലൈൻ ,പവർ ട്രാൻസ്മിഷൻ തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം നീക്കി. എന്നാൽ സ്വകാര്യ നിർമാണത്തിനുള്ള നിയന്ത്രണങ്ങൾ നിലനിൽക്കും.
അതേസമയം ബി.എസ് III പെട്രോൾ വാഹനങ്ങൾക്കും ബി.എസ് IV ഡീസൽ വാഹനങ്ങൾക്കുമേർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി അറിയിച്ചു.
വായു മലിനീകരണ തോത് കുറക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.