ഹിന്ദുമുന്നണി നേതാവിെൻറ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
text_fieldsകോയമ്പത്തൂർ: ഹിന്ദുമുന്നണി നേതാവ് ശശികുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ സി.ബി.സി.െഎ.ഡി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സായിബാബ കോളനി കെ.കെ. പുതൂരിലെ മുബാറക്കാണ് (35) പിടിയിലായത്. ഹിന്ദുമുന്നണി ജില്ല ഭാരവാഹിയായ കോയമ്പത്തൂർ തുടിയല്ലൂർ സുബ്രമണ്യപാളയം ശശികുമാറിനെ (36) കഴിഞ്ഞവർഷം സെപ്റ്റംബർ 22ന് രാത്രിയാണ് അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സായിബാബ കോളനി സയ്യിദ് അബുതാഹിർ (26), സദ്ദാം (27), ഉക്കടം ജി.എം നഗർ സുബൈർ (33) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളായ കനി, മുബാറക് എന്നിവരാണ് ഒളിവിലായിരുന്നത്. കഴിഞ്ഞദിവസം ഉക്കടത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി പൊള്ളാച്ചിയിൽ താമസിക്കുന്ന ഭാര്യയെയും മക്കളെയും കാണാൻ എത്തിയപ്പോഴാണ് മുബാറക്കിനെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.