പ്രധാനമന്ത്രി ക്ഷണിച്ചു; സൗദി കിരീടാവകാശി ഇന്ത്യയിലേക്ക്
text_fieldsന്യൂഡൽഹി: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യ സന്ദർശനം. നവംബർ മധ്യത്തോടെയാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പോകുന്നതിനിടെ നവംബർ 14ന് പുലർച്ചെയായിരിക്കും ഇന്ത്യയിലിറങ്ങുക.
ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം. അന്നു രാത്രി തന്നെ ഇന്തോനേഷ്യയിലേക്ക് തിരിക്കും. മോദിയും ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബറിൽ വിദേശകാര്യമന്ത്രി വഴിയാണ് മോദി സൗദി കിരീടാവകാശിക്ക് ക്ഷണക്കത്ത് അയച്ചത്.
എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ 'ഒപെക്' തീരുമാനമെടുത്തതിനു പിന്നാലെ, സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ഈ ആഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു. വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ഓയിൽ വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി, വൈദ്യുതി മന്ത്രി ആർ.കെ സിങ് എന്നിവരുൾപ്പെടെയുള്ള മന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തി. ഓൺലൈൻ വഴി ചൈനീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.