രാജ്യത്ത് കോവിഡ് വർധിക്കുന്നു; ജനങ്ങൾ മുൻകരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: പുതിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ്, ഇൻഫ്ലുവൻസ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പ്രധാന മന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രി ഉന്നത തല യോഗം വിളിച്ചു തയ്യാറെടുപ്പുകൾ വിലയിരുത്തിയത്.
രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ കൃത്യമായ പരിശോധന നൽകണമെന്നും ലാബ് സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജീനോം സീക്വൻസിങ് വർധിപ്പിക്കണമെന്നും, ശുചിത്വം പാലിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും അദ്ദേഹം ഉന്നത തല യോഗത്തിൽ നിർദ്ദേശിച്ചു. കോവിഡ് – ഇൻഫ്ലുവൻസ മരുന്നുകളുടെ ലഭ്യത യോഗം വിലയിരുത്തി.
തയ്യാറെടുപ്പുകൾ ഉറപ്പാക്കാൻ ആശുപത്രികളിൽ വീണ്ടും മോക്ക് ഡ്രില്ലുകൾ നടത്താനും യോഗം തീരുമാനിച്ചു. രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തലയോഗം വിളിച്ചു സാഹചര്യങ്ങൾ വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.