കാനഡ പ്രധാനമന്ത്രിയെ തഴഞ്ഞ് മോദി
text_fieldsന്യൂഡൽഹി: ഇതാദ്യമായി ഇന്ത്യയിലെത്തിയ കേനഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂേഡായെ തഴഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ നേതാക്കൾ ഇന്ത്യ സന്ദർശിക്കുേമ്പാൾ അവർക്കൊപ്പം കഴിയുന്നത്ര സമയം ചെലവിടാൻ ശ്രദ്ധിക്കുന്ന മോദി, സ്വന്തം നാടായ ഗുജറാത്ത് കേനഡിയൻ പ്രധാനമന്ത്രി സന്ദർശിക്കുേമ്പാൾപോലും താൽപര്യം കാണിച്ചില്ല.
ജസ്റ്റിൻ ട്രൂേഡാ തിങ്കളാഴ്ച കുടുംബസമേതം ഗുജറാത്തിലെത്തിയപ്പോൾ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കർണാടകയിൽ പോകാനാണ് മോദി താൽപര്യം കാട്ടിയത്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എന്നിവർ ഗുജറാത്ത് സന്ദർശിച്ചപ്പോൾ മുഴുസമയവും മോദി അകമ്പടി ഉണ്ടായിരുന്നു. ഇന്ത്യയിലെത്തിയ കേനഡിയൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ട്വിറ്റർ സന്ദേശംപോലും നരേന്ദ്ര മോദി നൽകിയിട്ടില്ല. പ്രധാനമന്ത്രിയെന്ന നിലയിൽ ഇത്തരമൊരു സന്ദേശം ഏതു രാഷ്ട്രനേതാവ് വന്നാലും നടത്തുക പതിവുണ്ട്.
2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിച്ചപ്പോൾ ട്രൂേഡാ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ചെന്നിരുന്നില്ല. കേനഡിയൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ജൂനിയർ മന്ത്രിയെയാണ് അയച്ചത്. ശനിയാഴ്ച രാത്രിയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. സ്വീകരിച്ചത് കൃഷി സഹമന്ത്രി ഗജേന്ദ്ര ശെഖാവത്. ഞായറാഴ്ച താജ്മഹൽ സന്ദർശനത്തിന് പോയപ്പോഴും സ്ഥിതി അങ്ങനെതന്നെ. രാജ്യം സന്ദർശിക്കുന്ന പ്രധാനമന്ത്രിയെ അവിടെ സ്വീകരിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോയില്ല.
ബുധനാഴ്ച കേനഡിയൻ പ്രധാനമന്ത്രി പഞ്ചാബിൽ പോകുന്നുണ്ട്. അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിക്കുന്ന ഇൗ യാത്രയിൽ അദ്ദേഹത്തെ കോൺഗ്രസ് നേതാവുകൂടിയായ മുഖ്യമന്ത്രി അമരീന്ദർ സിങ് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. കേനഡിയൻ ഭരണകൂടവുമായി അമരീന്ദർ സിങ് സുഖത്തിലല്ല. കാനഡയിലെ ആദ്യ സിഖ് പ്രതിരോധമന്ത്രി ഹർജിത് സിങ് സജ്ജൻ കഴിഞ്ഞ ഏപ്രിലിൽ സ്വദേശമായ പഞ്ചാബിലെ ഹോഷിയാർപുരിൽ എത്തിയപ്പോൾ അമരീന്ദർ കാണാൻ കൂട്ടാക്കിയിരുന്നില്ല. ഒരു മന്ത്രിപോലും സ്വീകരിക്കാൻ പോയതുമില്ല.
വിഭാഗീയത വളർത്തുന്ന ഖലിസ്ഥാൻ വാദികളെ ഇപ്പോഴത്തെ കേനഡിയൻ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഖലിസ്ഥാൻ അനുകൂലികളെ അതുകൊണ്ടുതന്നെ കാണില്ല എന്ന് തുറന്നുപറയുകയും ചെയ്തു. ഖലിസ്ഥാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആേക്ഷപം കേന്ദ്ര സർക്കാറിനുമുണ്ടോ എന്ന് വ്യക്തമല്ല.
2015ൽ അധികാരത്തിൽ വന്ന ജസ്റ്റിൻ ട്രൂേഡായുടെ മന്ത്രിസഭയിൽ നാല് ഇന്ത്യക്കാരുണ്ട്. എല്ലാവരും സിഖുകാരാണ്. ഖലിസ്ഥാൻ പതാക ഉയർത്തി ടൊറേൻറാവിൽ നടന്ന ഖൽസ ദിന പരിപാടിയിൽ ജസ്റ്റിൻ ട്രൂേഡാ പെങ്കടുക്കുകയും ചെയ്്തിരുന്നു. കൊല്ലപ്പെട്ട സിഖ് തീവ്രവാദി ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ ചിത്രവും അവിടെ പ്രദർശിപ്പിച്ചിരുന്നു.
കേനഡിയൻ പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. ഇതുസംബന്ധിച്ച വാർത്തകൾ കാനഡയിലെ മാധ്യമങ്ങളിൽ നിറഞ്ഞ പശ്ചാത്തലത്തിലാണിത്. രാജ്യം സന്ദർശിക്കുന്ന അതിഥിക്കൊപ്പം എല്ലായിടത്തും പോകാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞെന്നുവരില്ല എന്നാണ് വിശദീകരണം. കേനഡിയൻ പ്രധാനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച ഒൗപചാരിക ചർച്ച മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.