ഒരു പെൺകുട്ടി 10 ആൺകുട്ടികൾക്ക് തുല്യം –പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഒരു പെൺകുട്ടി 10 ആൺകുട്ടികൾക്ക് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘10 ആണ്കുട്ടികളെ ലഭിക്കുക എന്നത് പുണ്യമാണ്. പക്ഷേ, ആ 10 പേരും എത്തുന്നത് ഒരു സ്ത്രീയില്നിന്നാെണന്ന് ഓര്ക്കണം. രാഷ്ട്രപുരോഗതിക്ക് സ്ത്രീ ശാക്തീകരണം അനിവാര്യമാണ്. 10 ആണ്കുട്ടികള്ക്ക് സമമാണ് ഒരു പെണ്കുട്ടി.
10 ആണ്കുട്ടികളില്നിന്ന് ലഭിക്കുന്ന പുണ്യം ഒരു പെൺകുട്ടിയിൽനിന്ന് നമുക്ക് ലഭിക്കും’’ -മോദി പറഞ്ഞു. ഇൗ വർഷത്തെ ആദ്യത്തെ ‘മൻ കീ ബാത്തി’ലാണ് പ്രധാനമന്ത്രി രാജ്യത്തെ പെൺകുട്ടികളുടെ വളർച്ചയെക്കുറിച്ച് വാചാലനായത്.
പെൺകുട്ടികൾ സർവ മേഖലകളിലും പുരോഗമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, സ്ത്രീകളെ ബഹുമാനിക്കുക എന്നത് രാജ്യത്തിെൻറ സംസ്കാരത്തിെൻറ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. നാസയുടെ ബഹിരാകാശ ദൗത്യത്തിൽ പെങ്കടുത്ത് മടങ്ങവേ 2003 ഫെബ്രുവരി ഒന്നിന് ബഹിരാകാശ വാഹനമായ കൊളംബിയ സ്പേസ് ഷട്ടിൽ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജ കൽപന ചൗളയെ പ്രധാനമന്ത്രി അനുസ്മരിച്ചു.
‘‘മൂന്ന് വനിത പൈലറ്റുമാർ ചേർന്ന് രാജ്യത്തിെൻറ ചരിത്രത്തിൽ ആദ്യമായി സൂപ്പർ സോണിക് യുദ്ധവിമാനം പറത്താൻ ഒരുങ്ങുകയാണ്. ഭാവന കാന്ത്, മോഹന സിങ്, അവാനി ചതുർവേദി എന്നിവർ സുഖോയ്-30 പറത്താനുള്ള പരിശീലനത്തിലാണ്. വനിതകള്ക്ക് അസാധ്യമായത് ഒന്നുമില്ല എന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണിത്’’ -മോദി പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡിൽ മോേട്ടാർ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ ബി.എസ്.എഫ് വനിത വിഭാഗമായ ‘സീമ ഭവാനി’യെയും മോദി അനുമോദിച്ചു. രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽ വ്യത്യസ്തരീതിയിൽ ശ്രദ്ധേയ സേവനങ്ങളർപ്പിക്കുന്ന സ്ത്രീകളെ അദ്ദേഹം പരാമർശിച്ചു.
പത്മ അവാർഡ് നിർണയത്തിൽ സുതാര്യത വന്നതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ‘‘ആര്ക്കും ആരെയും നാമനിര്ദേശം ചെയ്യാമെന്ന അവസ്ഥയിലേക്കുമാറി.
ഇന്ന് സാധാരണക്കാരായ നിരവധി പേര്ക്ക് പുരസ്കാരം ലഭിക്കുന്നു. അവരുടെ പ്രശസ്തിയല്ല; അവര് ചെയ്യുന്ന കാര്യങ്ങള്ക്കാണ് പ്രാധാന്യം. ഒരു ശിപാര്ശയുമില്ലാതെയാണ് അവാര്ഡുകള് നേടിയതെന്ന് േജതാക്കള് തന്നെ വ്യക്തമാക്കിയിട്ടുണ്ട്’’ - കേരളത്തിലെ നാട്ടുവൈദ്യ വിദഗ്ധയായ ലക്ഷ്മി കുട്ടിയമ്മക്ക് പത്മ പുരസ്കാരം ലഭിച്ചതടക്കം ചൂണ്ടിക്കാട്ടി േമാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.