ഇപ്പോൾ എതിർക്കുന്ന കർഷകരും ഭാവിയിൽ ഉയർന്നവരുമാനമുണ്ടാക്കും -മോദി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ പുതിയ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമത്തിൽ ഇപ്പോൾ സംശയമുള്ളവർക്കും ഭാവിയിൽ വരുമാനം വർധിപ്പിക്കാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതിങ്ങനെ: ഇപ്പോഴും ആശങ്കകളുള്ള കർഷക കുടുംബങ്ങൾക്ക് ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. അവർക്ക് കേന്ദ്രസർക്കാർ നിരന്തരം ഉത്തരം നൽകുന്നുണ്ട്.
കാർഷിക പരിഷ്കാരങ്ങളിൽ സംശയമുള്ള ചില കർഷകരും ഭാവിയിൽ ഇത് പ്രയോജനപ്പെടുത്തുകയും വരുമാനം വർധിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
കർഷക പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ബി.ജെ.പി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കര്‍ഷകരാകട്ടെ ഡല്‍ഹിയിലേക്കുള്ള പ്രവേശന കവടങ്ങള്‍ അടച്ച് സമരം ചെയ്യാനും തീരുമാനിച്ചു. ചര്‍ച്ചക്ക് വിളിക്കാന്‍ അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികള്‍ കര്‍ഷകര്‍ നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് ചര്‍ച്ചക്ക് സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.