ഗുജറാത്തിലെ ആദ്യ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും; വിമാനത്താവളത്തിന്റെ പ്രത്യേകതകൾ അറിയാം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഗുജറാത്തിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ടായ ഹിരാസർ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കും.വിമാനത്താവളത്തിനൊപ്പം സൗരാഷ്ട്ര നർമദ അവതാരൻ റിഗേഷൻ യോജനയുടെ 8, 9 പാക്കേജുകൾ ഉൾപ്പെടെ 860 കോടി രൂപയിലധികം വിലമതിക്കുന്ന നിരവധി പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും.
രാജ്‌കോട്ടിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഹിരാസർ ഗ്രീൻഫീൽഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 2,500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി ഏകദേശം 1,500 കോടി രൂപയാണ് ചെലവ് വന്നത്. റൺവേയ്ക്ക് 3,000 മീറ്റർ നീളമുള്ളതിമാൽ, വലിയ വിമാനങ്ങൾക്ക് ഇറങ്ങാനാകും. ഭാവിയിൽ ആവശ്യമെങ്കിൽ വിപുലീകരണത്തിനും അവസരമുണ്ടെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ സഞ്ജീവ് കുമാർ പറഞ്ഞു.
വിമാനത്താവളത്തിന്റെ പ്രധാന വിശദാംശങ്ങൾ:
*ആധുനിക സാങ്കേതിക വിദ്യയുടെയും സുസ്ഥിര സവിശേഷതകളുടെയും സംയോജനമാണ് ഹിരാസർ ഗ്രീൻഫീൽഡ് വിമാനത്താവളത്തിലുള്ളത്.
* 3040 മീറ്റർ (3.04 കി.മീ.) നീളവും 45 മീറ്റർ വീതിയുമുള്ള റൺവേയിൽ ഒരേസമയം 14 വിമാനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
*സുസ്ഥിരതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, സോളാർ പവർ സിസ്റ്റം, ഗ്രീൻ ബെൽറ്റ്, മഴവെള്ള സംഭരണ സംവിധാനം തുടങ്ങിയ അവശ്യ സൗകര്യങ്ങളും വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
* ഹിരാസർ ഗ്രീൻഫീൽഡ് വിമാനത്താവളം രാജ്‌കോട്ടിലെ പ്രാദേശിക ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വികസനങ്ങൾക്ക് സംഭാവന ചെയ്യും.
*ഹിരാസർ ഗ്രീൻഫീൽഡ് വിമാനത്താവളം ഗുജറാത്തിലുടനീളമുള്ള വ്യവസായം, വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പ്രോത്സാഹിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.