അയോധ്യ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsന്യൂഡൽഹി: രാമക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്കായി അയോധ്യയിൽ പുതിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഒരുങ്ങുന്നു. ‘മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തി’ന്റെ ഉദ്ഘാടനം ഈമാസം 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 30ന് രാവിലെ 11ന് ന്യൂഡൽഹിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് അയോധ്യയിലേക്ക് ആദ്യ സർവിസ് നടത്തും.
പ്രതിദിന സർവിസ് ജനുവരി 16 മുതലാണ്. 350 കോടി രൂപ ചെലവിൽ നിർമിച്ച വിമാനത്താവളത്തിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസ് ഡിസംബർ 14ന് ലൈസൻസ് അനുവദിച്ചിരുന്നു. ഇൻഡിഗോ എയർലൈൻസും ആദ്യ സർവിസ് 30ന് ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിദിന സർവിസ് ജനുവരി ആറ് മുതലാണ്.
അയോധ്യ ധാം റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ 30ന് പൂർത്തിയാകും. ഇതിന് പുറമെ രാംഘട്ട് ഹാൾട്ട് റെയിൽവേ സ്റ്റേഷനിലും തീർഥാടകർക്കായി സൗകര്യമൊരുക്കുന്നുണ്ട്. റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയവർമ സിൻഹ ബുധനാഴ്ച സ്റ്റേഷനുകളിൽ സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തി. അയോധ്യ ക്ഷേത്രത്തിൽ ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങിൽ നൂറുകണക്കിന് തീർഥാടകരെത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി സ്പെഷൽ ട്രെയിൻ സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.