കോയമ്പത്തൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോക്ക് അനുമതിയില്ല
text_fieldsകോയമ്പത്തൂർ: സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോക്ക് അനുമതി നിഷേധിച്ചു. മാർച്ച് 18ന് കോയമ്പത്തൂർ സന്ദർശിക്കുന്നതിന്റെ ഭാഗമായി നഗരപരിധിയിൽ നാലു കിലോമീറ്ററോളം റോഡ് ഷോ നടത്താനായിരുന്നു മോദി തീരുമാനിച്ചിരുന്നത്.
അതിനാൽ ബിജെ.പി കോയമ്പത്തൂർ ഘടകം പൊലീസിന്റെ അനുമതി തേടിയിരുന്നു. എന്നാൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യമാണ് പ്രധാനകാരണമായി കോയമ്പത്തൂർ പൊലീസ് കമ്മീഷണർ ചൂണ്ടിക്കാട്ടിയത്. ബി.ജെ.പി റോഡ് ഷോക്കായി തെരഞ്ഞെടുത്ത സ്ഥലം സാമുദായിക സംഘർഷമുണ്ടാകാൻ സാധ്യതയുള്ള മേഖലയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
ആർ.എസ് പുരത്താണ് റോഡ് ഷോക്ക് അനുമതി തേടിയത്. 1998ൽ ബോംബ്സ്ഫോടനം നടന്ന സ്ഥലമാണിത്.റോഡ്ഷോയിൽ ഒരുലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് നേരത്തേ ബി.ജെ.പി കോയമ്പത്തൂർ ഘടകം പ്രസിഡന്റ് രമേഷ് കുമാർ അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.