മധ്യപ്രദേശ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോവിഡ്
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും കൊറോണ നിയന്ത്രണ ചുമതലയുള് ള മുതിർന്ന ഉദ്യോഗസ്ഥനും കോവിഡ് പൊസിറ്റീവ്. ഭോപ്പാൽ ചീഫ് മെഡിക്കൽ ഓഫിസർ സുധീർ ദെഹരിയയാണ് വിവരം സ്ഥിരീക രിച്ചത്.
വൈറസ് ബാധ കണ്ടെത്തിയതോടെ ഇവരുമായി ഇടപഴകിയ സംസ്ഥാനത്തെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ വീട്ടുനിരീക്ഷണത്തിലാക്കി. ഇതേതുടർന്ന് വിവിധ വകുപ്പുകളുടെ ചുമതല രണ്ടാംനിരയിലുള്ള 14 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഏൽപിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. രോഗബാധിതരുടെ വീടുകൾക്ക് ഒരുകിലോമീറ്റർ ചുറ്റളവിൽ ജില്ല കലക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. പ്രദേശവാസികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കും.
അതേസമയം, ഭോപ്പാലിലെ കരോണ്ട് മണ്ഡിയിലെ ഉരുളക്കിഴങ്ങ്, ഉള്ളി മൊത്തക്കച്ചവടക്കാരിൽ ഒരാൾക്കും കോവിഡ് 19 കണ്ടെത്തി. ഇതേത്തുടർന്ന് പ്രദേശത്തെ മറ്റ് വ്യാപാരികളെയും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.