ടി.സി നൽകിയതിനെ തുടർന്ന് പത്താം ക്ലാസുകാരി സ്കൂൾ ടോപ്പർ ആത്മഹത്യ ചെയ്ത സംഭവം; പ്രിൻസിപ്പലിനെ സസ്‍പെൻഡ് ചെയ്തു
text_fieldsപരീക്ഷക്ക് തൊട്ടുമുമ്പ് സ്കൂൾ ടോപ്പറായ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ട്രാൻസ്ഫർ നൽകിയതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പലിന് സസ്‍പെൻഷൻ. ആന്ധ്ര ചിറ്റൂരിലെ ഗംഗാവരം ബ്രഹ്മർഷി ഹൈസ്‌കൂളിൽ പഠിക്കുകയായിരുന്നു പെൺകുട്ടി. സോഡ വിൽപനക്കാരന്റെ മകളായ മിസ്ബഹ ഫാത്തിമയായിരുന്നു സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർഥിനി. അധ്യയന വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രിൻസിപ്പൽ രമേഷ് മിസ്ബഹക്ക് ടി. സി നൽകിയിരുന്നു. ഇതായിരുന്നു പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്.
പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിനെ തുടർന്നാണ് പ്രിൻസിപ്പലിനെതിരെ നടപടി കൈക്കൊണ്ടത്. മിസ്ബഹ ആയിരുന്നു സ്ഥിരം സ്കൂൾ ടോപ്പർ. രണ്ടാം സ്ഥാനക്കാരിയായ പെൺകുട്ടിയുടെ പിതാവ് തന്റെ മകൾ ഒന്നാമതെത്താൻ മിസ്ബഹയെ സ്കൂളിൽനിന്നും ഒഴിവാക്കണമെന്ന് നിരന്തരം സ്കൂൾ മാനേജ്മെന്റിനോടും പ്രിൻസിപ്പലിനോടും ആവശ്യപ്പെട്ടിരുന്നത്രേ. തുടർന്നാണ് വിദ്യാർഥിനി ആവശ്യപ്പെടാതെ തന്നെ അധ്യയനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മിസ്ബഹക്ക് ടി.സി നൽകി സ്കൂളിൽനിന്നും ഒഴിവാക്കിയത്. ഇതിൽ അങ്ങേയറ്റം ദുഃഖിതയായതിനെ തുടർന്നാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.
രണ്ടാം സ്ഥാനക്കാരിയായ പെൺകുട്ടിയുടെ പിതാവ് ഉന്നത ബന്ധങ്ങളുള്ള ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാവാണ്. വിഷയം സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.