രൂപയുടെ അച്ചടി ചൈനക്കെന്ന് റിപ്പോർട്ട്; ശരിയല്ലെന്ന് റിസർവ് ബാങ്ക്
text_fieldsന്യൂഡൽഹി: ഇന്ത്യൻ കറൻസികൾ അച്ചടിക്കാൻ ചൈനക്ക് കരാർ ലഭിെച്ചന്ന് മാധ്യമ റിപ്പോർട്ട്. എന്നാൽ, അത്തരെമാരു നീക്കമില്ലെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യൻ കറൻസി തയാറാക്കുന്നത് രാജ്യത്തെ അച്ചടിശാലകളിൽ തന്നെയാണെന്നാണ് റിസർവ് ബാങ്കിെൻറ വാദം.
ചൈന സർക്കാറിനു കീഴിൽ കറൻസി അച്ചടിക്ക് മേൽനോട്ടം വഹിക്കുന്ന ‘ചൈന ബാങ്ക് നോട്ട് പ്രിൻറിങ് ആൻഡ് മിൻറിങ് കോർപറേഷ’നെ ഉദ്ധരിച്ച് ചില ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേപ്പാൾ, തായ്ലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, ബ്രസീൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും കറൻസി അച്ചടിക്കാൻ ചൈനക്ക് കരാർ നൽകിയെന്നാണ് റിപ്പോർട്ട്.
സവിശേഷവും വൻതുക ചെലവുള്ളതുമായ സാേങ്കതിക വിദ്യയാണ് കറൻസി അച്ചടിക്ക് വേണ്ടത്. വികസ്വര രാജ്യങ്ങൾക്ക് അതത്ര എളുപ്പമല്ല. അതാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് നോട്ട് അച്ചടിക്കാൻ കരാർ ലഭിക്കാൻ കാരണമെന്ന് ‘ചൈന ബാങ്ക്നോട്ട് പ്രിൻറിങ് ആൻഡ് മിൻറിങ് കോർപറേഷൻ’ പ്രസിഡൻറ് ലിയു ഗുയിഷെങ്ങിനെ ഉദ്ധരിച്ച് ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ വ്യക്തമാക്കി.
2015ൽ നേപ്പാളാണ് നോട്ട് അച്ചടി പുറംജോലി കരാർ കൊടുത്ത ആദ്യരാജ്യം. വൈകാതെ ശ്രീലങ്ക, തായ്ലൻഡ്, മലേഷ്യ, ബ്രസീൽ, പോളണ്ട് എന്നിവക്കൊപ്പം ഇന്ത്യയുടെയും നോട്ട് അച്ചടി കരാർ കിട്ടി. നോട്ട് അച്ചടിക്കുന്ന പ്രസുകളിൽ 18,000 പേരാണ് തൊഴിലെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.