കോടതി നടപടികൾ പ്രാദേശിക ഭാഷയിലാക്കുന്നതിന് മുൻഗണന നൽകുമെന്ന് കേന്ദ്ര നിയമ മന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്തെ കോടതി നടപടികൾ പ്രാദേശിക ഭാഷയിലാക്കുന്നതിന് മുൻഗണന നൽകുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. ഒരു ഭാഷ അടിച്ചേൽപ്പിക്കുന്നതിന് താൻ എതിരാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ അബേദ്കർ ലോ യൂനിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയിൽ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ റിജിജു ഇത് സംബന്ധിച്ച് ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമായും സുപ്രിംകോടതിയിലെ സീനിയർ ജഡ്ജിമാരുമായും ഹൈകോടതി ചീഫ് ജസ്റ്റിസുമാരുമായും ഇതിനോടകം ചർച്ച നടത്തിയിട്ടുണ്ടെന്നും പറഞ്ഞു.
എല്ലാവർക്കും നീതി ഉറപ്പാക്കുന്നതിന് പ്രദേശിക ഭാഷകളുടെ ഉപയോഗം പ്രധാനമാണ്. തമിഴ്ഭാഷയെ പ്രശംസിച്ച അദ്ദേഹം പ്രാദേശിക ഭാഷകളുടെ ഉപയോഗംവർധിപ്പിക്കാൻ കേന്ദ്രം വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.