ആശുപത്രികളിൽ പ്രായമുള്ളവർക്ക് മുൻഗണന നൽകണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അഡ്മിഷനിലും ചികിത്സയിലും പ്രായമുള്ളവർക്ക് മുൻഗണന നൽകണമെന്ന് സുപ്രീം കോടതി.
നേരത്തേ സർക്കാർ ആശുപത്രികൾക്ക് നൽകിയ നിർദേശം ഭേദഗതി ചെയ്ത് സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് നാലിനാണ് ഇക്കാര്യത്തിൽ കോടതി മാർഗ നിർദേശം പുറപ്പെടുവിച്ചത്.
എന്നാൽ, കോടതി നിർദേശങ്ങൾ പഞ്ചാബും ഒഡിഷയുമൊഴികെ മറ്റു സംസ്ഥാനങ്ങൾ പാലിക്കുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ അശ്വിനി കുമാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് അശോക് ഭൂഷൺ മാർഗനിർദേശം ഭേദഗതി ചെയ്ത് സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.