Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2019 7:29 PM GMT Updated On
date_range 19 April 2019 7:29 PM GMTതിഹാർ ജയിലിൽ തടവുകാരെൻറ ശരീരത്തിൽ ‘ഓം’ ചാപ്പകുത്തി
text_fieldsbookmark_border
ന്യൂഡൽഹി: തിഹാർ ജയിൽ ജീവനക്കാർ തടവുകാരെൻറ ശരീരത്തിൽ പഴുപ്പിച്ച ലോഹം കൊണ്ട് ‘ഓം’ ചാപ്പ കുത്തിയതായി ആരോ പണം. ജയിൽ അധികൃതർ മാരകമായി മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായും ആയുധക്കടത്ത് കേസിൽ ജുഡീഷ്യൽ തടവിൽ കഴിയുന്ന ന്യൂഡൽഹി സ്വദേശി നബീർ ആരോപിച്ചു.
വെള്ളിയാഴ്ച കാർകർദൂമ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നബീർ ഷർട്ട് അഴിച്ച് ‘ഓം’ എന്ന് ചാപ്പകുത്തിയത് കാട്ടിയത്. നബീറിെൻറ ആരോപണം അന്വേഷിക്കാൻ തിഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ട മജിസ്ട്രേറ്റ് 24 മണിക്കൂറിനകം മറുപടി നൽകാനും നിർദേശിച്ചു. ഗുരുതരമായ ആക്ഷേപമാണിതെന്നും അടിയന്തര നടപടി വേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നബീറിനെ ജയിൽ മാറ്റാനും ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story