യു.പി പൊലീസുകാർ ചായകുടിക്കാൻ പോയി; പ്രതികൾ ഇറങ്ങിയോടി രക്ഷപ്പെട്ടു
text_fieldsലഖ്നോ: കോമഡി സിനിമയിലെ രംഗം പോലെ തോന്നാം, പക്ഷേ സംഗതി സത്യമാണ്. ഉത്തർ പ്രദേശിലെ ഝാൻസിയിൽ പൊലീസുകാർ ചായകുടിക്കാൻ പോയ തക്കംനോക്കി പ്രതികൾ ഇറങ്ങിയോടുകയായിരുന്നു. പൊലീസ് വാഹനം ലോക്ക് ചെയ്യാതെ പോയതാണ് പൊലീസുകാർക്ക് വിനയായത്.
ചൊവ്വാഴ്ച ബ്രിജേന്ദ്ര കുമാർ, ഗയ പ്രസാദ്, ഷൈലേന്ദ്ര എന്നീ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. വഴിയിൽവെച്ച് ഒരു ചായകുടിച്ചു കളയാമെന്ന തോന്നലിൽ പൊലീസുകാർ വാൻ റോഡരികിൽ നിർത്തി. വാനിൽനിന്ന് പൊലീസുകാർ ഇറങ്ങിപ്പോയത് ഡോർ പൂട്ടാതെയായിരുന്നു. തക്കംനോക്കി പ്രതികൾ മൂന്നു പേരും രക്ഷപ്പെട്ടു.
यूपी के झांसी में पेशी के लिए लाए गए तीन कैदी पुलिस वैन से हुए फरार #UttarPradesh #Jhansi #CCTV pic.twitter.com/DlfnBvo0OY
— TV9 Bharatvarsh (@TV9Bharatvarsh) September 21, 2023
ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെ സംഭവം യു.പി പൊലീസിന് വൻ നാണക്കേടായിരിക്കുകയാണ്. പ്രതികൾ ഇറങ്ങി പലവഴിക്ക് ഓടുമ്പോൾ പരിസരത്തെങ്ങും പൊലീസുകാരെ ആരെയും സി.സി.ടി.വിയിൽ കാണുന്നില്ല.
മൂന്ന് സബ് ഇൻസ്പെക്ടർമാരും അഞ്ച് കോൺസ്റ്റബിൾമാരും സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഇവർക്കെതിരെ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.