പ്രീതം ഗൗഡക്ക് ഒപ്പമിരിക്കാൻ തന്നെ കിട്ടില്ല -കേന്ദ്രമന്ത്രി എച്ച്.ഡി. കുമാര സ്വാമി
text_fieldsബംഗളൂരു: കേന്ദ്ര വൻകിട വ്യവസായ -ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച ഡൽഹിയിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്ന് മുതൽ 10 വരെ ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് നടത്താൻ തീരുമാനിച്ച പദയാത്രയുടെ നേതൃനിരയിൽ മുൻ ഹാസൻ എം.എൽ.എ പ്രീതം ഗൗഡയെ ബി.ജെ.പി അവരോധിച്ചതാണ് പ്രകോപനം. പദയാത്രയിൽ നിന്ന് ജെ.ഡി.എസ് പിന്മാറണമെന്ന് ചൊവ്വാഴ്ച ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം നിർദേശിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രൻ മുൻ എ.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ വിഡിയോ പെൻഡ്രൈവ് പ്രചരിപ്പിച്ചത് പ്രീതം ഗൗഡയാണെന്ന ആക്ഷേപം നിലവിലുണ്ട്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ (തന്റെ പിതാവ്) കുടുംബത്തിൽ വിഷം കലക്കിയ ഒരാൾക്കൊപ്പം എങ്ങനെ വേദി പങ്കിടാനാകും? ദേവഗൗഡ കുടുംബത്തെ ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ട പ്രീതം ഗൗഡയെ പദയാത്രയിൽ ഉൾപ്പെടുത്തിയാൽ താൻ ഒപ്പമുണ്ടാവുമെന്ന് നിങ്ങൾ(ബി.ജെ.പി) വിചാരിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പ് സഖ്യം വേറെ രാഷ്ട്രീയം വേറെ.
ജെ.ഡി.എസിന്റെ ശക്തി കേന്ദ്രമായ ബംഗളൂരു മുതൽ മൈസൂരു വരെ തീരുമാനിച്ച പദയാത്രയിൽ പ്രീതം ഗൗഡയെ ഉൾപ്പെടുത്തുമ്പോൾ എന്തുകൊണ്ട് കൂടിയാലോചിച്ചില്ല? -കുമാര സ്വാമി ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.