സ്വകാര്യത ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സ്വകാര്യത പരമമല്ലെന്ന് ഒാർമിപ്പിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ച് പൗരന്മാർക്കുമേൽ യുക്തിസഹമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമങ്ങളുണ്ടാക്കുന്നതിൽനിന്ന് ഭരണകൂടെത്ത തടയാനാവില്ലെന്നും കൂട്ടിച്ചേർത്തു. ‘സ്വകാര്യതക്കുള്ള അവകാശം’ എന്ന പ്രയോഗംപോലും കൃത്യതയില്ലാത്തതാണെന്നും രാജ്യം ഉറ്റുനോക്കുന്ന ആധാർ കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസുമാരായ െജ. ചെലമേശ്വർ, എസ്.എ. ബോബ്ഡെ, ആർ.കെ. അഗർവാൾ, ആർ.എഫ്. നരിമാൻ, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വകാര്യതയെ നിർണിത അവകാശമാക്കി അംഗീകരിക്കണമെങ്കിൽ ആദ്യം അതെന്താണെന്ന് നിർവചിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടന അനുവദിച്ച ഒാരോ മൗലികാവകാശത്തിലും സ്വകാര്യതയുടെ ഘടകം കണ്ടെത്തുക ഏറക്കുറെ അസാധ്യമാണെന്ന് ഒമ്പതംഗ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എങ്ങനെയാണ് നമുക്ക് സ്വകാര്യത നിർവചിക്കാനാകുക? എന്തായിരിക്കണം സ്വകാര്യതയുടെ ഉള്ളടക്കം? എന്താണതിെൻറ ആകൃതി?
എങ്ങനെ ഭരണകൂടത്തിന് സ്വകാര്യതയെ നിയന്ത്രിക്കാം? ഒരു പൗരെൻറ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിനുള്ള ബാധ്യതയെന്താണ്? എന്നീ ചോദ്യങ്ങളും ആധാർ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വാദിച്ച മുതിർന്ന സുപ്രീംകോടതി അഭിഭാഷകരായ സോളി സൊറാബ്ജി, ഗോപാൽ സുബ്രഹ്മണ്യം, ശ്യാം ദിവാൻ എന്നിവർക്കു മുമ്പാകെ ജസ്റ്റിസ് ചന്ദ്രചൂഡ് ഉയർത്തി. സ്വകാര്യതക്കുള്ള അവകാശം നിർവചിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഒാർമിപ്പിച്ചു. സ്വകാര്യത എന്നു പറയുന്നത് എന്തൊക്കെ ചേർന്നതാണെന്ന് േകാടതി നിർവചിക്കുന്നത് സ്വകാര്യതയുടെ പരിമിതിയായി മാറുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. പൗരന്മാർ സാേങ്കതികവിദ്യ ഉപയോഗിച്ച് പൊതുഇടങ്ങളിൽ കാണിച്ചുകൊണ്ടിരിക്കുന്നത് അവരുടെ സ്വകാര്യതക്കുള്ള അവരുടെ അവകാശത്തിെൻറ ലംഘനമല്ലേ എന്നും കോടതി ചോദിച്ചു.
ഇൻറർനെറ്റ് യുഗത്തിൽ അത് നിയന്ത്രിക്കാനും പൗരന് കഴിയുമെന്നായിരുന്നു അഡ്വ. ശ്യാം ദിവാൻ അതിന് നൽകിയ മറുപടി. ആധാർ കാർഡിനായി പൗരെൻറ ബയോമെട്രിക് വിവരങ്ങൾ നിർബന്ധപൂർവം ശേഖരിക്കുന്നത് പൗരെൻറ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാലംഘനമാണെന്നും കാണിച്ച് സമർപ്പിച്ച ഹരജിയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഒമ്പതംഗ ബെഞ്ചിെൻറ രൂപവത്കരണത്തിലേക്ക് നയിച്ചത്. സർക്കാർ ഭാഗം അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വ്യാഴാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.