സ്വകാര്യതക്കുള്ള അവകാശം പരമമല്ല- രവിശങ്കർ പ്രസാദ്
text_fieldsന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. അതേ സമയം, സ്വകാര്യത മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. എന്നാൽ അത് പരമമായ സ്വാതന്ത്ര്യമല്ല യുക്തിസഹമായ നിയന്ത്രങ്ങൾ ഇതിൽ ഉണ്ടാവുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി രവിശങ്കർ പ്രസാദ് അറിയിച്ചു.
യു.പി.എ സർക്കാറിെൻറ ഭരണകാലത്ത് ആധാറിന് നിയമപരമായ പരിരക്ഷ ഉണ്ടായിരുന്നില്ല. ആധാർ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി നിയമസാധുത നൽകിയത് എൻ.ഡി.എ സർക്കാറാണെന്നും രവിശങ്കർ പ്രസാദ് അവകാശപ്പെട്ടു. ആധാറിനെ സാേങ്കതിക അദ്ഭുതമായാണ് പല രാജ്യങ്ങളും പ്രകീർത്തിച്ചിട്ടുള്ളതെന്ന് തെൻറ് കാർഡ് ഉയർത്തിക്കാട്ടി രവിശങ്കർ പ്രസാദ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.