സ്വകാര്യത മൗലികാവകാശമോ? സുപ്രീം കോടതി ഇന്ന് തീരുമാനിക്കും
text_fieldsന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തിൽ സുപ്രീംകോടതിയുെട ഒന്‍പതംഗ ഭരണഘടന ബെഞ്ച് തീരുമാന
മെടുക്കും. ആധാർ കാര്‍ഡ് പൗരന്‍റെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് ആരോപിച്ചുള്ള ഹര്‍ജികളുടെ തീർപ്പ് ഇതിനെ ആശ്രയിച്ചായിരിക്കും.
കോടതി രാവിലെ ഹര്‍ജിക്കാരുടെയും ഉച്ചക്കുശേഷം കേന്ദ്ര സര്‍ക്കാരിന്‍റെയും വാദം കേള്‍ക്കും. സ്വകാര്യത മൗലികാവകാശം അല്ലെന്ന് 1954 ലെ എംപി ശര്‍മ്മ കേസില്‍ എട്ടംഗ ബെഞ്ചും 1962 ലെ ഖരഖ് സിംഗ് കേസില്‍ ആറംഗ ബെഞ്ചും വിധിച്ചിട്ടുണ്ട്. എന്നാൽ ചീഫ് ജസ്റ്റിസ് െജ.എസ് കെഹാർ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വിഷയം പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശം വളരെ പ്രധാനമാണ്. എന്നാൽ ഇത് മൗലിക അവകാശമാണോ എന്നതിൽ തീർപ്പു കൽപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് കെഹാർ പറഞ്ഞു.
ആധാർ നിർബന്ധമാക്കിയതാണ് 63 വർഷങ്ങൾക്ക് ശേഷം വിഷയം ചർച്ചയാകാൻ ഇടയാക്കിയത് . ആധാർ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് വിവിധ ഹരജികൾ സുപ്രീം കോടതിക്ക് മുമ്പിലെത്തിയിരുന്നു. ഹര്‍ജികള്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ സ്വകാര്യത മൗലിക അവകാശം അല്ലെന്ന് സുപ്രിം കോടതിയുടെ മുന്‍വിധികള്‍ ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചിരുന്നു. നേരത്തെ എട്ടംഗ ബെഞ്ച് സ്വകാര്യത മൗലിക അവകാശമല്ലെന്ന് വിധിച്ചതിനാൽ ആ വിധി പുനഃപരിശോധിക്കാനാണ് ഒമ്പതംഗ െബഞ്ച് രൂപീകരിച്ചത്. ബെഞ്ചിെൻറ വിധി നിർണായകമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.