അന്തരീക്ഷ മലിനീകരണം രൂക്ഷം; ഡൽഹിയിൽ സ്വകാര്യ കാറുകൾക്ക് നിയന്ത്രണം വരുന്നു
text_fieldsന്യൂഡൽഹി: ഡൽഹിയിലെ പലയിടങ്ങളിലും വായുമലിനീകരണം അതിരൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ വൻ തോതിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചതോടെയാണ് അപകടകരമായ തോതിലേക്ക് എത്തിയത്.
ചൊവ്വാഴ്ച ഡൽഹിയിൽ അന്തരീക്ഷ വായു നിലവാര സൂചിക 401ാണ് രേഖപ്പെടുത്തിയത്. മലിനീകരണം അപകടകരമായ തോതിൽ എത്തിയതിനെത്തുടർന്ന് നിർമാണ പ്രവർത്തികൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.
മലിനീകരണതോത് ഇനിയും ഉയരുകയാണെങ്കിൽ നവംബർ ഒന്നു മുതൽ സ്വകാര്യ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ, പൈപ്പിലൂടെയുള്ള പ്രകൃതിവാതകത്തിലേക്ക് മാറാത്തതിന് 113 വ്യവസായ ശാലകൾ അടച്ചുപൂട്ടാൻ തിങ്കളാഴ്ച െലഫ്. ഗവർണർ അനിൽ ബൈജലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ മലിനീകരണം രൂക്ഷമാവാനുള്ള കാരണം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.