ആഡംബര ഹോട്ടലുകളിൽ വാക്സിനേഷൻ നടത്തുന്നത് നിയമവിരുദ്ധമെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ ആഡംബര ഹോട്ടലുകളുമായി ചേർന്നു വാക്സിനേഷൻ നടത്താൻ സൗകര്യം ഒരുക്കുന്നത് ചട്ട വിരുദ്ധമാണ് എന്ന് കേന്ദ്ര സർക്കാർ. ഇത്തരത്തിൽ വാക്സിനേഷൻ നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ സംസ്ഥാനങ്ങൾ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
സർക്കാർ, സ്വകാര്യ കേന്ദ്രങ്ങൾ, ജോലിസ്ഥലങ്ങൾ, വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി വീടിനടുത്തുള്ള കേന്ദ്രം, കമ്യൂണിറ്റി കേന്ദ്രം, പഞ്ചായത്ത് ഭവൻ, സ്കൂൾ, കോളജ്, വൃദ്ധസദന തുടങ്ങിയ ഇടങ്ങളിൽ താൽക്കാലികമായി വാക്സിനേഷൻ നടത്താമെന്നാണ് മാർഗനിർദേശത്തിൽ കേന്ദ്രം പറയുന്നത്. വാക്സിനേഷൻ ഡ്രൈവ് നടത്തുമ്പോൾ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നു നിരീക്ഷിക്കാനും ഉറപ്പാക്കാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
സർക്കാരിന്റെ കോവിഡ് വാക്സിനേഷൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കണം. ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം എന്നും കേന്ദ്രസർക്കാർ ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
#Unite2FightCorona
— Ministry of Health (@MoHFW_INDIA) May 29, 2021
Health Ministry writes to States/UTs on some private hospitals giving package for #COVID19 Vaccination in collaboration with some hotels.
Says it is against the guidelines issued for the National Covid Vaccination Program. pic.twitter.com/qum9SqOJtW
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.