നിയന്ത്രണങ്ങളുണ്ടാവില്ല; ട്രെയിൻ നിരക്ക് സ്വകാര്യ സംരംഭകർക്ക് നിശ്ചയിക്കാം
text_fieldsന്യൂഡൽഹി: സ്വകാര്യ ട്രെയിനുകളുടെ യാത്രാക്കൂലി സംരംഭകർക്ക് തന്നെ നിശ്ചയിക്കാമെന്ന് റെയിൽവെ. റെയിൽവെ സ്വകാര്യ വതകരണവുമായി ബന്ധപ്പെട്ട നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ലേല നടപടികളുടെ മുന്നോടിയായാണ് റെയിൽവെയുടെ വിശദീകരണം. സ്വകാര്യ വത്കരിക്കുന്ന ട്രെയിൻ റൂട്ടുകളിൽ റെയിൽവെ ഡെവലപ്മെൻറ് അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും നിരക്കുകളടക്കം നിശ്ചയിക്കുക എന്ന മുൻ തീരുമാനം മാറ്റിയാണ് റെയിൽവെയുടെ പുതിയ നിലപാട്. സ്വകാര്യ സംരംഭകരെ ആകർഷിക്കാനാണ് നിയന്ത്രണങ്ങൾ എടുത്തുകളയുന്നതെന്നാണ് വിശദീകരണം.
നിരക്കുകളടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ സ്വകാര്യ സംരംഭകർക്ക് സ്വയം നിർണയാധികാരം അനുവദിക്കുമെന്നാണ് റെയിൽവെ പറയുന്നത്. വിപണി മത്സരത്തിെൻറ സമ്മർദം കാരണം അമിത നിരക്ക് ഈടാക്കാൻ സ്വകാര്യ സംരംഭകർക്ക് കഴിയില്ലെന്നും റെയിൽവെ വിശദീകരിക്കുന്നുണ്ട്. എന്നാൽ, ലേല നടപടികളിലൂടെ കൈമാറുന്ന റൂട്ടുകളിൽ പിന്നീട് മത്സരം ഉണ്ടാകില്ലെന്നും സ്വകാര്യ സംരംഭകർ യഥേഷ്ടം നിരക്ക് ഈടാക്കുമെന്നുമുള്ള ആശങ്ക ശക്തമാണ്. മറ്റു ഗതാഗത സംവിധാനങ്ങളോട് കൂടി മത്സരിച്ച് ട്രെയിൻ നിരക്ക് നിശ്ചയിക്കാൻ സ്വകാര്യ സംരംഭകർ നിർബന്ധിതരാകുമെന്നാണ് റെയിൽവെ മന്ത്രാലയം പറയുന്നത്. അതേസമയം, നിലവിൽ ഏറ്റവും ചിലവ് കുറഞ്ഞ ട്രെയിൻ യാത്രയുടെ നിരക്ക് മറ്റുള്ള യാത്രാ സംവിധാനങ്ങളുടേതിന് തുല്യമാകുന്നതിനടക്കം പുതിയ നീക്കം കാരണമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.
റെയിൽവെ നേരിട്ട് നടത്തുന്ന സർവീസുകളിലെ നിരക്ക് നിശ്ചയിക്കുന്നതിൽ സ്വകാര്യ സംരംഭകർക്ക് ഇടപെടാനാകില്ലെന്നും അതിനാൽ നിരക്ക് വർധന പിടിച്ചു നിർത്താനാകുമെന്നുമാണ് റെയിൽവെ മന്ത്രാലയം പറയുന്നത്.
ടെലികോം രംഗത്തെ 'ട്രായ്' മാതൃകയിൽ റെയിൽവെ രംഗത്ത് റെയിൽ ഡെവലപ്മെൻറ് അതോറിറ്റി അമിതി നിരക്കും മറ്റും നിയന്ത്രിക്കുമെന്നാണ് സ്വകാര്യ വത്കരണ നീക്കം തുടങ്ങുേമ്പാൾ കേന്ദ്ര സർക്കാർ വിശദീകരിച്ചിരുന്നത്. എന്നാൽ, നിയന്ത്രണങ്ങൾ സ്വകാര്യ സരംഭകരെ പിന്നോട്ട് വലിക്കുകയാണെന്നാണ് ഇപ്പോൾ പറയുന്നത്. ലേല നടപടികളുടെ ഭാഗമായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റെയിൽവെ വിട്ടുവീഴ്ചകൾക്ക് തയാറായിരിക്കുന്നത്. സ്വകാര്യ സംരംഭകരുടെ ഭാഗത്തു നിന്നുള്ള വിലപേശൽ ശക്തമാകുേമ്പാൾ കൂടുതൽ വിട്ടുവീഴ്ചകൾക്ക് കേന്ദ്രസർക്കാർ തയാറാകാനുള്ള സാധ്യതയും ഉണ്ട്.
109 റൂട്ടുകളാണ് റെയിൽവെ സ്വകാര്യവത്കരിക്കുന്നത്. ഇതിെൻറ രണ്ടാം ഘട്ട േലല നടപടികളാണ് ഇനി നടക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.