പ്രതിപക്ഷത്തിനെതിരായ മോശം പരാമർശം; കിരൺ റിജിജ്ജുവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്
text_fieldsന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരായ മോശം പരാമർശത്തിൽ ബി.ജെ.പി നേതാവ് കിരൺ റിജിജ്ജുവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. തൃണമൂൽ കോൺഗ്രസ് എം.പി സാഗരിക ഘോഷാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾ സഭയിലിരിക്കാൻ യോഗ്യരല്ലെന്ന പരാമർശത്തിലാണ് നോട്ടീസ് നൽകിയത്.
പ്രതിപക്ഷത്തെ മറ്റ് പ്രമുഖ നേതാക്കളും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ടെന്ന് സാഗരിക ഘോഷ് പറഞ്ഞു. കിരൺ റിജിജ്ജു തുടർച്ചയായി പ്രതിപക്ഷ നേതാക്കളെ അവഹേളിക്കുകയാണെന്നും സാഗരിക ഘോഷ് പറഞ്ഞു. രാജ്യസഭക്കകത്തും പുറത്തും മോശം വാക്കുകളിലൂടെ പ്രതിപക്ഷ അംഗങ്ങളെ അപമാനിക്കുകയാണ് കിരൺ റിജിജ്ജു ചെയ്തതെന്നും സാഗരിക ഘോഷ് കൂട്ടിച്ചേർത്തു. ഉയർന്ന പദവി വഹിക്കുന്നയാളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പെരുമാറ്റം ഉണ്ടാവുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈയൊരു സാഹചര്യത്തിൽ റിജിജ്ജുവിനെതിരെ അവകാശലംഘനത്തിനുള്ള നോട്ടീസ് നൽകുകയാണെന്ന് സാഗരിക ഘോഷ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യസഭയിൽ വലിയ വാക്പോരാണ് പ്രതിപക്ഷവും ട്രഷറി ബെഞ്ചും തമ്മിൽ നടന്നത്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ മാറ്റാൻ പ്രതിപക്ഷം നോട്ടീസ് നൽകിയതിനെ തുടർന്നാണ് തർക്കമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.