മുൻ കേന്ദ്രമന്ത്രി പ്രിയരഞ്ജൻ ദാസ്മുൻഷി നിര്യാതനായി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര വാർത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്ജൻ ദാസ് മുൻഷി നിര്യാതനായി. 72 വയസായിരുന്നു. വർഷങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മുൻഷി ഡൽഹി അപ്പോളോ ആശുപത്രിയിലാണ് മരിച്ചത്. 12.10ഒാടെ ആശുപത്രി അധികൃതർ മരണം സ്ഥീരീകരിച്ചു
സ്ട്രോക്കിനെയും പക്ഷാഘാതത്തെയും തുടർന്ന് 2008 മുതൽ അബോധാവസ്ഥയിലായിരുന്നു ദാസ്മുൻഷി. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചതിനെ തുടർന്ന് നാഡീ ഞരമ്പുകൾ നശിച്ച് സംസാരിക്കുന്നതിനോ ആളുകളെ തിരിച്ചറിയുന്നതിനോ സാധ്യമല്ലാത്ത അവസ്ഥയിലെത്തുകയുമായിരുന്നു.
1999-2009 കാലഘട്ടത്തിൽ ദാസ്മുൻഷി പാർലമെൻറംഗമായിരുന്നു. പശ്ചിമബംഗാളിലെ റായ്ഗഞ്ചിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. ആദ്യ മൻമോഹൻസിങ് മന്ത്രിസഭയിൽ 2004 മുതൽ 2008 വരെ പാർലമെൻററി കാര്യ-വാർത്താ വിനിമയ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
20 വർഷത്തോളം ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷെൻറ പ്രസിഡൻറായിരുന്നു. ഫിഫ ലോകകപ്പ് മത്സരത്തിൽ മാച്ച് കമീഷണറായി സേവനമനുഷ്ഠിച്ച ആദ്യ ഇന്ത്യക്കാരനും ദാസ്മുൻഷിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.