പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും യു.പിക്ക് ആവശ്യമുണ്ട് - രാഹുൽ
text_fieldsഅമേത്തി: പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് വ്യക്തിപരമായി തനിക്ക് സന്തോഷം നൽകുന്നതാ ണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ശക്തരായ നേതാക്കളാണ്. ഉത്തർപ്രദേശിെൻറ രാഷ്ട്രീയം മാറ്റി മറിക്കാൻ ഇൗ യുവ നേതാക്കളെ ആവശ്യമുണ്ട്. ബി.ജെ.പി ഭയപ്പാടിലാണെന്നും രാഹുൽ പറഞ്ഞു. ലോക്സഭാ തെരെഞ്ഞടുപ്പ് അടുത്ത സാഹചര്യത്തിൽ അമേത്തിയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു രാഹുൽ.
പ്രിയങ്കയെ കിഴക്കൻ ഉത്തർ പ്രദേശിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ െസക്രട്ടറിയായി നിയമിച്ചത് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണോ എന്ന മാധ്യമങ്ങളുെട ചോദ്യത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നത് പ്രിയങ്കയുടെ താത്പര്യമാണെന്നും രാഹുൽ പറഞ്ഞു.
മായാവതിയോടോ അഖിലേഷിനോടോ ഞങ്ങൾക്ക് ശത്രുതയില്ല. മത്രമല്ല, അവരെ ഒരുപാട് ബഹുമാനിക്കുകയും ചെയുന്നു. സാധ്യമായിടത്തെല്ലാം ഇരുവരുമായി സഹകരിക്കാനും തയാറാണ്. ആത്യന്തികമായി മൂന്നു പേരുടെയും ലക്ഷ്യം ബി.ജെ.പിയെ തകർക്കലാണ്. എന്നാൽ ഞങ്ങളുടെ പോരാട്ടം കോൺഗ്രസ് ആശയങ്ങളെ സംരക്ഷിക്കുന്നതിനുകൂടിയാണ് എന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.