കോവിഡ് പ്രതിരോധം: പ്രിയങ്കയും നിക്ക് ജൊനാസും ഒരു ദിവസത്തിൽ സ്വരൂപിച്ചത് രണ്ടര കോടി
text_fieldsലണ്ടൻ: ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനായി നിരവധി ബോളിവുഡ് താരങ്ങളാണ് സഹായമെത്തിച്ചത്. സോനു സൂദ്, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ തുടങ്ങിയവരെല്ലാം സഹായമെത്തിച്ചിരുന്നു. ഈ നിരയിലേക്കാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും എത്തുന്നത്. കോവിഡ് പ്രതിരോധത്തിനായി നേരത്തെ ഇരുവരും ആരാധകരിൽ നിന്ന് സഹായം അഭ്യർഥിച്ചിരുന്നു.
ഇതിെൻറ ഭാഗമായി ഇരുവരും ചേർന്ന് ധനശേഖരണ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. മികച്ച പ്രതികരണമാണ് ധനശേഖരണത്തിന് ലഭിക്കുന്നത്. ആദ്യ ദിനം രണ്ടര കോടി രൂപയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും കൂടി വിവിധ വ്യക്തികളിൽ നിന്ന് സ്വരൂപിച്ചത്.
പരിപാടിക്ക് പിന്തുണയറിച്ച എല്ലാവർക്കും നന്ദി പറയുന്നതായി പ്രിയങ്ക ചോപ്ര ഇൻസ്ഗ്രാം വിഡിയോയിൽ വ്യക്തമാക്കി. നിങ്ങളുടെ സഹായം ചെറുതോ വലുതോ എന്നത് പ്രശ്നമല്ലെന്നും സഹായം നൽകുകയാണ് പ്രധാനമെന്ന് നിക്ക് ജോനാസും പറഞ്ഞു. ടുഗെതർ ഫോൾ ഇന്ത്യ എന്ന കാപ്ഷനോടെയാണ്പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.